തീ ​പാ​റും ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി പ​വ​ർ സ്റ്റാ​റി​ന്‍റെ OG 2

പ​വ​ർ സ്റ്റാ​റും ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ പ​വ​ൻ ക​ല്യാ​ണി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് “They Call Him OG’ (ഒ.​ജി). സാ​ഹോ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ജീ​ത്ത് സം​വി​ധാ​നം ചെ​യ്ത ഈ ​ആ​ക്‌​ഷ​ൻ-​ഗ്യാ​ങ്സ്റ്റ​ർ ചി​ത്രം, മും​ബൈ മാ​ഫി​യ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വെ​റു​മൊ​രു ബ്ലോ​ക്ക്ബ​സ്റ്റ​ർ എ​ന്ന​തി​ലു​പ​രി, പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ച ഒ​രു വ​ലി​യ കാ​ൻ​വാ​സി​ൽ, സ്റ്റൈ​ലി​ഷ് ഗ്യാ​ങ്സ്റ്റ​ർ ഡ്രാ​മ​യാ​യി പ​വ​ർ സ്റ്റാ​റി​നെ പു​നഃ​സ്ഥാ​പി​ച്ച ചി​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​ഭാ​ഗ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള ആ​വേ​ശം ഇ​പ്പോ​ൾ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യി​രി​ക്കു​ന്നു. പ​വ​ൻ ക​ല്യാ​ൺ ക്രി​യേ​റ്റീ​വ് വ​ർ​ക്ക്സി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്ര​സ്താ​വ​ന​യെ​ത്തു​ട​ർ​ന്ന് OG 2, അ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യാ​ൽ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സ് അ​റി​യി​ച്ചു.

ചി​ത്ര​ത്തി​ന് ല​ഭി​ച്ച ശ്ര​ദ്ധേ​യ​മാ​യ സ്വീ​കാ​ര്യ​ത​യും നി​ല​നി​ൽ​ക്കു​ന്ന ജ​ന​പ്രീ​തി​യും OG2 അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി ഉ​റ​പ്പി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. ത​മ​ൻ സൃ​ഷ്ടി​ച്ച സം​ഗീ​ത​വും അ​തു​പോ​ലെ മ​റ​ക്കാ​നാ​കാ​ത്ത​താ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഊ​ർ​ജ​സ്വ​ല​മാ​യ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​ജി2 വി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പാ​യി മാ​റും.

പ​വ​ൻ ക​ല്യാ​ണി​ന്‍റെ ക​മാ​ൻ​ഡിം​ഗ് സ്ക്രീ​ൻ സാ​ന്നി​ധ്യം, സു​ജീ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള സം​വി​ധാ​നം, ത​മ​ന്‍റെ സ്ഫോ​ട​നാ​ത്മ​ക സം​ഗീ​തം എ​ന്നി​വ​യു​ടെ സം​യോ​ജ​നം പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു​പ​ക്കാ ബ്ലോ​ക്ക്ബ​സ്റ്റ​ർ ഫോ​ർ​മു​ല​ക്കാ​യി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ കാ​ത്തി​രി​ക്കാം. ഒ​ജി 2 വി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ, ഓ​ജ​സ് ഗം​ഭീ​ര​യു​ടെ യാ​ത്ര അ​വ​സാ​നി​ച്ചി​ട്ടി​ല്ല എ​ന്ന് മാ​ത്ര​വു​മ​ല്ല ഇ​ത്ത​വ​ണ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പാ​ൻ ഇ​ന്ത്യ​ൻ ത​ല​ത്തി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് പ്ര​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ്-​ദി​ലീ​പ് എ​ൽ, വാ​ർ​ത്താ പ്ര​ചാ​ര​ണം- പി. ​ശി​വ​പ്ര​സാ​ദ്

Related posts

Leave a Comment