ഹ​ര്‍​ത്താ​ലു​ക​ളി​ല്‍​നി​ന്നും ഹോ​ട്ട​ലു​ക​ളെ  ഒ​ഴി​വാ​ക്ക​ണമെന്ന് കെ​എ​ച്ച്ആ​ര്‍​എ; തി​ങ്ക​ളാ​ഴ്ച തു​റ​ന്നുപ്ര​വ​ര്‍​ത്തി​ക്കും

കോ​ഴി​ക്കോ​ട്: ജി​എ​സ്ടി , വ്യാ​പാ​ര​മാ​ന്ദ്യം തുടങ്ങിയവ മൂ​ല​ം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന ഹോ​ട്ട​ല്‍​മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് അ​ടി​ക്ക​ടി​യു​ള്ള ഹ​ര്‍​ത്താ​ലു​ക​ളെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍. വേ​ന​ല​വ​ധി ആ​യ​തോ​ടെ ടൂ​റി​സം മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള ഉ​ണ​ര്‍​വി​നും ഹ​ര്‍​ത്താ​ലു​ക​ള്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഹ​ര്‍​ത്താ​ലു​ക​ളി​ല്‍​നി​ന്നും പാ​ല്‍ , പ​ത്രം, മെ​ഡി​ക്ക​ല്‍​ഷോ​പ്പ് എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​തു​പോ​ലെ ഹോ​ട്ട​ല്‍ , റ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​ തി​ങ്ക​ളാ​ഴ്ച ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി​യും ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ലും പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Related posts