സോ​മ​ന്‍റെ “തീവണ്ടി’ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു ;  മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ  വീഡിയോ കണ്ടത് ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ർ

കൊ​ട​ക​ര: പു​തി​യ സി​നി​മ തീ​വ​ണ്ടി ത​രം​ഗ​മാ​കു​ന്പോ​ൾ ഇ​തേ പേ​രി​ൽ കൊ​ട​ക​ര സ്വ​ദേ​ശി​യാ​യ കെ.​ആ​ർ.​സോ​മ​ൻ ത​യ്യാ​റാ​ക്കി​യ ഒ​ന്ന​ര​മി​നി​റ്റു​ള്ള വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഈ ​വീ​ഡി​യോ സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ണ്ട​ത്.

സി​നി​മ നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ ത​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു​കൂ​ടി പോ​യി​രു​ന്ന ക​ട്ടു​റു​ന്പി​നെ കേ​ന്ദ്ര​ബി​ന്ദു​വാ​ക്കി​യാ​ണ് ഈ ​ല​ഘു വീ​ഡി​യോ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ചെ​റി​യൊ​രു ക​ട​ലാ​സു​തു​ണ്ടു ക​ടി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്ന ക​ട്ടു​റു​ന്പിൽ നി​ന്ന് ഇ​ട​ക്ക് ക​ട​ലാ​സ് പി​ടി​വി​ട്ടു​വീ​ണു. ഇ​തു​ക​ണ്ട സോ​മ​ൻ ആ ​ക​ട​ലാ​സി​ൽ തു​ണ്ടി​ൽ തീ​വ​ണ്ടി എ​ന്നെ​ഴു​തി മു​റ്റ​ത്തി​ട്ടു.

ക​ട്ടു​റു​ന്പ്് വീ​ണ്ടും ഈ ​ക​ട​ലാ​സു​തു​ണ്ട്് ക​ടി​ച്ചു​പി​ടി​ച്ച് യാ​ത്ര തു​ട​രു​ക​യും പാ​തി​വ​ഴി​യി​ൽ മ​റ്റൊ​രു ക​ട്ടു​റു​ന്പു​കൂ​ടി എ​ത്തുന്നതും യാ​ത്ര തു​ട​രു​ന്ന​തുമാ​ണ് വീ​ഡി​യോ​യു​ടെ ഇ​തി​വൃ​ത്തം. ഒ​രു നേ​ര​ന്പോ​ക്ക് എ​ന്ന നി​ല​യി​ൽ ചെ​യ്ത ഈ ​വീ​ഡി​യോ ഇ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ക​യാ​ണ്.

​വ​ണ്ടി സി​നി​മ​യി​ലെ ഒ​രു ഗാ​ന​മാ​ണ് വീ​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ പെ​ട്ട തീ​വ​ണ്ടി സി​നി​മ​യി​ലെ നാ​യ​ക​ൻ ടൊ​വീ​നോ തോ​മ​സ് സോ​മ​ന്‍റെ വീ​ഡി​യോ ത​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​രു വ​ർ​ഷം മു​ന്പ് സോ​മ​ൻ ത​യ്യാ​റാ​ക്കി​യ മ​റ്റൊ​രു വീ​ഡി​യോ​യും ഇ​ത്ത​ര​ത്തി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 2000 ൽ ​മികച്ച ബാ​ല​താ​ര​ത്തിനുള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് നേ​ടിയ കു​രു​തി​പൂ​ക്ക​ൾ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​കൂ​ടി​യാ​യ കൊ​ട​ക​ര സോ​മ​ൻ, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ന്‍റെ ഭ​ർ​ത്താ​വാ​ണ്.

Related posts