“തുരുമ്പൻ’ നിയമങ്ങൾ ; നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട് താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ കോമ്പൗ​ണ്ടി​ൽ തു​രു​മ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങളുടെ വാഹനങ്ങൾ

ഇ​രി​ങ്ങാ​ല​ക്കു​ട: നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട് താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ കോ​ന്പൗ​ണ്ടി​ൽ വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണു ഇ​വി​ടെ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ തി​രി​കെ ല​ഭി​ക്കാ​ൻ പാ​ലി​ക്കേ​ണ്ട​താ​യ നി​യ​മ​ത്തി​ലെ നൂ​ലാ​മാ​ല​ക​ളാ​ണു വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പെ​രു​കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മേ താ​ലൂ​ക്കി​ലെ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ റ​വ​ന്യൂ റി​ക്ക​വ​റി​യു​ടെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത​വ​യും കോ​ട​തി​ക​ളി​ലെ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ താ​ലൂ​ക്കോ​ഫീ​സി​ലെ വ​ള​പ്പി​ൽ പെ​രു​കു​ന്ന​തു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്കു ദു​രി​ത​മാ​വു​ക​യാ​ണ്.

മ​റ്റു പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട സ്ഥ​ലം അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ക​വ​ർ​ന്നെ​ടു​ക്കു​ന്ന നി​ല​യി​ലാ​ണ്. കാ​ർ, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണു ഭൂ​രി​ഭാ​ഗ​വും താലൂക്ക് ഓഫീസ് വളപ്പിൽ കിടന്നു നശിക്കുന്നത്.

വ​ർ​ഷ​ങ്ങ​ളോളം പ​ഴ​ക്കം​ചെ​ന്ന​തു മു​ത​ൽ ഏ​റ്റ​വും പു​തി​യ​തു വ​രെ​യു​ണ്ട് ഇവിടെ കി​ട​ക്കു​ന്ന​വ​യി​ൽ. കാ​ടും മ​റ്റും പ​ട​ർ​ന്നു​ക​യ​റി​യ വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി. വാ​ഹ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പി​ടി​യി​ലാ​കു​ന്പോ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ കൂ​ടി​യ വി​ല​യാ​യി​രി​ക്കും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ക.

എ​ന്നാ​ൽ പി​ന്നീ​ട് വി​ല കു​റ​യു​ന്പോ​ൾ ഉ​ട​മ​സ്ഥ​ർ പ​ഴ​യ വി​ല കെ​ട്ടി​വ​ച്ചു വാ​ഹ​നം കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​കി​ല്ല. ഇ​താ​ണു പ്ര​തി​സ​ന്ധി​ക്കു പ്ര​ധാ​ന കാ​ര​ണം. വ​ർ​ഷ​ങ്ങ​ളോ​ളം വെ​യി​ലും മ​ഴ​യു​മേ​റ്റു തു​രു​ന്പി​ച്ച വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തി​നെ തു​ട​ർ​ന്ന് ന്യാ​യ​വി​ല​യ്ക്കെ​ടു​ക്കാ​ൻ ലേ​ല​ത്തി​ൽ ആ​രു​മു​ണ്ടാ​കാ​റി​ല്ല. ഒ​ടു​വി​ൽ കി​ട്ടി​യ വി​ല​യ്ക്കു വാ​ഹ​ന​ങ്ങ​ൾ വി​റ്റു സ്ഥ​ലം കാ​ലി​യാ​ക്കും.

വാ​ഹ​നം വി​റ്റാ​ൽ കി​ട്ടു​ന്ന വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ച്ചാ​ലേ വാ​ഹ​നം ഇ​റ​ക്കി​ക്കൊ​ണ്ടു​വ​രാ​നാ​കൂ​യെ​ന്ന​താ​ണു വാ​ഹ​ന​ങ്ങ​ളു​ടെ ദു​ർ​ഗ​തി​ക്കു കാ​ര​ണം. നോ​ട്ടീ​സും വി​ചാ​ര​ണ​യു​മൊ​ക്കെ​യാ​യി വ​ർ​ഷ​ങ്ങ​ൾ നീ​ളു​ന്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ മൂ​ല്യം താ​ഴേ​ക്കു പോ​കും. ഒ​ടു​വി​ൽ അ​വ​യ്ക്കു പാ​ട്ട​വി​ല പോ​ലും കി​ട്ടാ​താ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

Related posts