കഞ്ചാവ് കേസിൽ അറസ്റ്റിലായ മകനെ കാണാൻ ബാബുവെത്തി; പോലീസ് സാഹസികമായി വളഞ്ഞിട്ട് പിടിച്ചത് മകനെക്കേൾ വലിയ കള്ളനെ; തീവെട്ടി ബാബു ചില്ലറക്കള്ളനല്ല…

പാ​​ലാ: നൂ​​റോ​​ളം മോ​​ഷ​​ണ​​ക്കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​യ കു​​പ്ര​​സി​​ദ്ധ മോ​​ഷ്ടാ​​വി​​നെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. കൊ​​ല്ലം ഉ​​ളി​​യ​​നാ​​ട് കു​​ള​​ത്തൂ​​ര്‍​ക്കോ​​ണം ഭാ​​ഗ​​ത്ത് പു​​ത്ത​​ന്‍​കു​​ളം ന​​ന്ദു​​ഭ​​വ​​നി​​ല്‍ ബാ​​ബു (തീ​​വെ​​ട്ടി ബാ​​ബു 61) വാ​​ണ് പാ​​ലാ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് ക​​ട കു​​ത്തി​​പ്പൊ​​ളി​​ച്ച് മോ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍​നി​​ന്നും സ്‌​​കൂ​​ട്ട​​ര്‍ മോ​​ഷ്ടി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് പാ​​ലാ, ഈ​​രാ​​റ്റു​​പേ​​ട്ട സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ മോ​​ഷ​​ണം ന​​ട​​ത്തി​​യ​​ത് തീ​​വെ​​ട്ടി ബാ​​ബു​​വാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി.

തു​​ട​​ര്‍​ന്നു ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന പ്ര​​തി​​യെ തി​​രു​​വ​​ന​​ന്ത​​പു​​രം നെ​​യ്യാ​​റ്റി​​ന്‍​ക​​ര​​യി​​ല്‍ നി​​ന്നും അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.

നാ​​ലു​​കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് കൈ​​വ​​ശം വ​​ച്ച​​തി​​ന് നെ​​യ്യാ​​റ്റി​​ന്‍​ക​​ര ജ​​യി​​ലി​​ല്‍ ശി​​ക്ഷ​​യ​​നു​​ഭ​​വി​​ക്കു​​ന്ന ത​​ന്‍റെ മ​​ക​​നെ കാ​​ണാ​​നെ​​ത്തി​​യ​​തി​​നി​​ട​​യി​​ലാ​​ണ് ഇ​​യാ​​ള്‍ പി​​ടി​​യി​​ലാ​​കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി നൂ​​റോ​​ളം മോ​​ഷ​​ണ​​ക്കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​ണ് ബാ​​ബു. എ​​സ്എ​​ച്ച്ഒ​​മാ​​രാ​​യ കെ.​​പി. ടോം​​സ​​ണ്‍, ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ന്‍, എ​​സ്‌​​ഐ​​മാ​​രാ​​യ എം.​​ഡി. അ​​ഭി​​ലാ​​ഷ്, സി​​പി​​ഒ​​മാ​​രാ​​യ ജോ​​ബി, ജോ​​ഷി മാ​​ത്യു, ര​​ഞ്ജി​​ത്ത് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.

Related posts

Leave a Comment