വിവാഹത്തിനും അനുബന്ധ ചടങ്ങിനുമൊക്കെ നമ്മൾ ധാരാളം ആളുകളെ വിളിക്കാറുണ്ട്. ആരൊക്കെ ഏതൊക്കെ സമയത്ത് വരുന്നുണ്ടെന്നോ പോകുന്നോ എന്നൊന്നും നമ്മൾ ആ തിരക്കിനിടയിൽ ശ്രദ്ധിക്കാറേ ഇല്ല. കല്യാണ ആൽബവും ഫോട്ടോയും വീഡിയോയുമൊക്കെ പിന്നീട് ഇരുന്ന് കാണുന്പോഴായിരിക്കും ആരൊക്കെ എത്തിയെന്ന കാര്യം അറിയുന്നത് പോലും.
വിവാഹ റിസപ്ഷന് അതിഥിയായെത്തി അവിടെ നിന്നും സ്വർണം മോഷ്ടിച്ച കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാ് താരം. ഫെബ്രുവരി 7ന് ജഗത്പൂരിലെ ചന്ദന്‍ വണ്‍ മാര്യേജ് ഗാര്‍ഡനിലാണ് സംഭവം നടന്നത്.
നവീന്‍ കരോള്‍ എന്ന വ്യക്തിയുടെ വിവാഹ ചടങ്ങിലാണ് സംഭവം. അതിഥികളുടെയൊപ്പം ഫോട്ടോ എടുക്കാന്‍ സ്റ്റേജിലേക്ക് കയറിവന്ന കള്ളന് കസേരയ്ക്ക് താഴെ വച്ചിരുന്ന വധുവിന്റെ ബാഗ് മോഷ്ടിക്കുകയായിരുന്നു. വധൂ വരൻമാരും മറ്റ് ബന്ധുക്കളുമെല്ലാം കല്യാണത്തിരക്കിൽ ആയതുകൊണ്ട് ക
ള്ളൻ ഇത് എടുത്തുകൊണ്ട് പോകുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
വിവാഹ ആഘോഷത്തിലായിരുന്നതിനാല്‍ ബന്ധുക്കളോ വധൂവരൻമാരോ ഇത് ശ്രദ്ധിച്ചില്ല. ചടങ്ങിന് ശേഷം ബാഗ് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. ഉടൻതന്നെ വധുവും വീട്ടുകാരും പോലീസിൽ പരാതി കൊടുത്തു. ബാഗിനുള്ളിൽ നിന്നും 4 ലക്ഷം രൂപയുടെ സ്വര്‍ണവും പണവുമാണ് നഷ്ടമായത്. വ
