കുഞ്ഞ് ആലിന് ഷെറിന് ഏബ്രഹാം വിടവാങ്ങിയെങ്കിലും തങ്ങള്‍ക്ക് ഇനി നാല് കൊച്ചുമക്കളാണുള്ളതെന്ന് മല്ലപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആലിന്റെ മുത്തച്ഛനുമായ റെജി ശാമുവേൽ. അവയവദാനം കുടുംബം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് അലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
അപകടത്തേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആലിന് തിരികെവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. അവയവദാനത്തിന് കുടുംബം തയാറായത് ഇതോടെയാണ്. മകന് അരുണും ഭാര്യ ഷെറിനും തങ്ങളുടെ താത്പര്യം അറിയിച്ചു.
താനും പൂര്‍ണ പിന്തുണ നല്‍കിയെന്ന് റെജി ശാമുവേല്‍ പറഞ്ഞു. ഞങ്ങളുടെ ഒരു കുഞ്ഞ് പോയപ്പോള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ അവസരമായല്ലോയെന്ന് റെജി സമാധാനപ്പെടുന്നു. മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപം അക്ഷയ കേന്ദ്രം നടത്തിവരികയാണ് റെജി.
