ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ 46 വീ​ടു​ക​ൾ ത​ക​ർ​ ന്നു;  ശക്തമായ കാറ്റിൽ വിശ്വനാഥന്‍റെ വീടിനു മകിളിലേക്ക് തെങ്ങുവീണു; അത്ഭുതകരമായി വീട്ടുകാർ രക്ഷപ്പെട്ടു  

വ​ട​ക്ക​ഞ്ചേ​രി:​ ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 46 വീ​ടു​ക​ൾ ത​ക​ർ​ന്നു.150 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി. ജ​നു​വ​രി മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണ് ഇ​ത്. കാ​ല​വ​ർ​ഷ​ത്തോ​ടെ​യാ​ണ് ന​ഷ്ട ക​ണ​ക്ക് ഉ​യ​ർ​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ധ​ന​സ​ഹാ​യം തേ​ടി​യു​ള്ള അ​പേ​ക്ഷ​ക​ളും വ​രു​ന്നു​ണ്ടെ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ന​ഷ്ട ക​ണ​ക്കു​ക​ൾ കൂ​ടു​ത​ലും വ​ട​ക്ക​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നാ​ണ്.​മ​ഴ​ക്കൊ​പ്പ​മു​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ കാ​റ്റാ​ണ് വി​ള​ക​ൾ​ക്ക് വ​ലി​യ നാ​ശ​മു​ണ്ടാ​ക്കു​ന്ന​ത്. കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി​യും കൊ​ന്പു​ക​ൾ പൊ​ട്ടി​വീ​ണും വീ​ടു​ക​ൾ​ക്ക് കേ​ട്പാ​ട് സം​ഭ​വി​ക്കു​ന്നു​ണ്ട്. മൂ​ന്ന് ദി​വ​സ​ത്തി​നു ശേ​ഷം മ​ഴ​ക്ക് കു​റ​വ് വ​ന്ന​ത് ആ​ശ്വാ​സ​മാ​കും.

തെ​ങ്ങു​വീ​ണ് വീ​ടു​ത​ക​ർ​ന്നു
മ​ണ്ണാ​ർ​ക്കാ​ട് : തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു . ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് വീ​ടി​ന് സ​മീ​പ​മു​ള്ള തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു.
തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മെ​ഴു​കുംപാ​റ വ​ട​ക്കു വീ​ട്ടി​ൽ വി​ശ്വ​നാ​ഥ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങ് മ​റി​ഞ്ഞു വീ​ണ​ത്. ഇന്നലെ രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം .വീ​ട്ടി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടു.

Related posts