തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​ത്തി​ന്‍റെ പ​ടു​കു​ഴി​യി​ലേ​ക്ക് മു​ങ്ങി​പ്പോ​കു​മെ​ന്ന ഭയമാണ് സിപിഎമ്മിനെന്ന്  തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള

ശാ​സ്താം​കോ​ട്ട:​ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ക്രി​യാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട​തി​നു പ​ക​രം നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.​മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ഭ​ര​ണി​ക്കാ​വി​ൽ സം​ഘ​ടി​പ്പി​ച്ച കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

​ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത കേ​ട്ട​യു​ട​ൻ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും വാ​ളെ​ടു​ത്ത് ഉ​റ​ഞ്ഞു തു​ള്ളു​ക​യാ​ണ്.​രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി രാ​ഹു​ൽ ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്ന് ഇ​ട​തു​പ​ക്ഷം അ​ട​ക്ക​മു​ള്ള മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.​

സി​പി​എ​മ്മി​ന്‍റെ രാ​ഷ്ടീ​യ നി​ല​പാ​ടു​ക​ൾ മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​ത്തി​ന്‍റെ പ​ടു​കു​ഴി​യി​ലേ​ക്ക് മു​ങ്ങി​പ്പോ​കു​മെ​ന്ന ഭ​യം അ​വ​രെ വേ​ട്ട​യാ​ടു​ക​യാ​ണ്.രാ​ജ്യ​ത്ത് പൗ​ര​സ്വാ​ത​ന്ത്ര്യം നി​ല​നി​ന്നു പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും വോ​ട്ടു ചെ​യ്യി​ല്ല.​

കേ​ന്ദ്ര​ത്തി​ൽ മോ​ദി ന​ട​ത്തു​ന്ന​ത് ഏ​കാ​ധി​പ​ത്യ ദു​ർ​ഭ​ര​ണ​മാ​ണ്.​ ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​നി​ൽ​പ്പി​ന്‍റെ പ്ര​ശ്ന​മാ​ണ്. ഭ​ര​ണ​ഘ​ട​ന പോ​ലും വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു പോ​കു​ന്ന​തെ​ന്നും തെ​ന്ന​ല ചൂ​ണ്ടി​ക്കാ​ട്ടി.​

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഗോ​കു​ലം അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി, നേ​താ​ക്ക​ളാ​യ ജി.​ദേ​വ​രാ​ജ​ൻ, ഷി​ബു ബേ​ബി ജോ​ൺ, എം.​അ​ൻ​സാ​റു​ദീ​ൻ, പി.​സി വി​ഷ്ണു​നാ​ഥ്, അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, എം.​വി ശ​ശി​കു​മാ​ര​ൻ നാ​യ​ർ, ബി​ന്ദു​കൃ​ഷ്ണ, എം.​ബി ശ്രീ​കു​മാ​ർ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, ബി​ന്ദു ജ​യ​ൻ, ക​ല്ല​ട ര​മേ​ശ്, ക​ല്ല​ട ഫ്രാ​ൻ​സി​സ്, വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ, ഇ​ട​വ​ന​ശേരി സു​രേ​ന്ദ്ര​ൻ, ശ​ര​ണ്യ മ​നോ​ജ്, ഉ​ല്ലാ​സ് കോ​വൂ​ർ, കെ.​സു​കു​മാ​ര​ൻ നാ​യ​ർ, തു​ണ്ടി​ൽ നൗ​ഷാ​ദ്, പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, കാ​രു​വ​ള്ളി ശ​ശി, പി.​കെ ര​വി, ​തോ​മ​സ് വൈ​ദ്യ​ൻ, ക​ല്ല​ട വി​ജ​യ​ൻ, ഷീ​ജാ രാ​ധാ​കൃ​ഷ്ണ​ൻ, ശാ​സ്താം​കോ​ട്ട സു​ധീ​ർ, ദി​നേ​ശ് ബാ​ബു, വൈ.​ന​ജീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts