ബാഗ് വാങ്ങുന്നതിനായി ഓണ്‍ലൈനിലൂടെ പണമടച്ചു;കവര്‍ അഴിച്ചപ്പോള്‍ കിട്ടിയതു തെര്‍മോ കോള്‍

ktm-thermocolകടുത്തുരുത്തി: ബാഗ് വാങ്ങുന്നതിനായി ഓണ്‍ലൈനിലൂടെ പണമടച്ച വ്യക്തിക്ക് കൊറിയറിലൂടെ ലഭിച്ചത് തെര്‍മോ കോളെന്ന് പരാതി. ഞീഴൂര്‍ കാട്ടാമ്പാക്ക് ചേലാമഠത്തില്‍ ജോസാണ് പരാതിക്കാരന്‍. ഈ മാസം 20 നാണ് എറ്റിഎം കാര്‍ഡ് ഉപയോഗിച്ചു ഓണ്‍ലൈനിലൂടെ ട്രാവല്‍ ബാഗ് വാങ്ങുന്നതിന് ജോസ് കമ്പിനിക്ക് 850 രൂപ അയച്ചത്. തുടര്‍ന്ന് ഇന്നലെ കൊറിയര്‍ കമ്പിനിയില്‍ നിന്നും ജോസിനെ വിളിച്ചു പാഴ്‌സല്‍ കടുത്തുരുത്തിയില്‍ എത്തിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

ഇതേതുടര്‍ന്ന് പാഴ്‌സല്‍ കൊടുത്തിരുന്ന കടയിലെത്തി ജോസ് പൊതി അഴിച്ചു നോക്കിയപ്പോളാണ് ബാഗിന് പകരം തെര്‍മോ കോളിന്റെ രണ്ട് കഷണങ്ങള്‍ ഇതില്‍ നിന്നും ലഭിച്ചത്. ഇതേതുടര്‍ന്ന് കൊറിയര്‍ കമ്പിനിയുടെ നമ്പരില്‍ വിളിച്ചു ജോസ് വിവരം പറയുകയായിരുന്നു. കൊറിയര്‍ കമ്പിനിയില്‍ നിന്നും ലഭിച്ച ഓണ്‍ലൈന്‍ കമ്പിനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ചു വിവരമറിയച്ചപ്പോള്‍ ഇന്ന് ബാഗ് എത്തിച്ചു തരാമെന്നാണ് പറഞ്ഞതെന്ന് ജോസ് പറഞ്ഞു.

Related posts