അശ്വതി ജ്വാലയ്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമെതിരേ ആക്ഷേപവുമായി തെരുവോരം മുരുകന്‍; അശ്വതി ജ്വാലയ്ക്ക് സംസ്ഥാനത്തെ അഞ്ചു മന്ത്രിമാരുമായി ബന്ധമുണ്ടെന്ന് മുരുകന്‍…

കൊച്ചി: സാമൂഹിക പ്രവര്‍ത്ത അശ്വതി ജ്വാലയ്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമെതിരേ ആരോപണങ്ങളുന്നയിച്ച് സാമൂഹ്യപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍. അശ്വതി ജ്വാല തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അതേ രീതിയില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് മുരുകന്‍. എന്നാല്‍ ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ പിരിച്ചെടുത്ത് സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടക്കേ തെരുവോരം മുരുകന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. മുരുകന്‍ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

തന്റെ സ്ഥാപനത്തിനു നേരെയുണ്ടായ മനുഷ്യാവകാശ കമ്മീഷന്റെ നടപടിയ്ക്കു പിന്നില്‍ അശ്വതി ജ്വാലയാണെന്ന് മുരുകന്‍ ആരോപിക്കുന്നു.തന്റെ ഭാഗം കേള്‍ക്കാതെ വിധി പറയുകയും വാര്‍ത്താ കുറിപ്പിറക്കുകയും ചെയ്ത നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഹൈക്കോടതി രജിസ്ട്രാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും മുരുകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അശ്വതി ജ്വാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്. സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ഈ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി ഇവര്‍ക്ക് വ്യക്തിപരമായി ബന്ധമുണ്ട്. ആ ബന്ധങ്ങള്‍ ഉപയോഗിച്ച് മന്ത്രിമാരുടെ ഓഫീസുകളില്‍ നുഴഞ്ഞുകയറും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ എന്തെങ്കിലും പദ്ധതികളുടെ താക്കോല്‍ കൊടുപ്പിക്കും. 2012മുതല്‍ ഇതാണ് ചെയ്തുവരുന്നതെന്നും മുരുകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related posts