ക​ണ്ണി​റു​ക്കി കാ​ഞ്ചി​വ​ലി​ച്ച പ്രി​യ​യെ  പോ​ലീ​സി​ലെ​ടു​ത്തു..! അ​ങ്ങ് തെ​ലു​ങ്കാനയിലെ പോലീസിൽ എടുത്തതിന്‍റെ കാരണം ഇങ്ങനെയൊക്കെ…

ഹൈ​ദ​രാ​ബാ​ദ്: ക​ണ്ണി​റു​ക്കി കാ​ഞ്ചി​വ​ലി​ച്ച് പ്ര​ശ​സ്ത​യാ​യ പ്രി​യ പ്ര​കാ​ശ് വാ​ര്യ​രെ പോ​ലീ​സി​ലെ​ടു​ത്തു. ഇ​വി​ടെ​ങ്ങു​മ​ല്ല, അ​ങ്ങ് തെ​ലു​ങ്കാ​ന​യി​ൽ. തെ​ലു​ങ്കാ​ന പോ​ലീ​സി​ന്‍റെ ട്വി​റ്റ​റി​ലാ​ണ് പ്രി​യ ക​ണ്ണി​റു​ക്കി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ ചി​ത്ര​വും പി​ഴ ര​സീ​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന തെ​ലു​ങ്കാ​ന ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പു​ത്ത​ൻ പ​രി​ഷ്കാ​ര​മാ​ണ് പ്രി​യ​യേ​യും പോ​ലീ​സി​ന്‍റെ ട്വി​റ്റ​റി​ലെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ ചി​ത്ര​വും ഇ​യാ​ൾ​ക്കു​ള്ള പി​ഴ ശി​ക്ഷ​യു​ടെ ചെ​ല്ലാ​നും പോ​ലീ​സ് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ബൈ​ക്കി​ന്‍റെ മ​ഡ്ഗാ​ർ​ഡി​ൽ- “ഹെ​ൽ​മ​റ്റ് ഇ​ല്ല, ഞാ​ൻ യ​ഥാ​ർ​ഥ മ​നു​ഷ്യ​നെ​പ്പോ​ലെ മ​രി​ക്കു​മെ​ന്നും’ ആ​ശാ​ൻ എ​ഴു​തി​വ​ച്ചി​രു​ന്നു.

എ​ന്നാ​ൽ പോ​ലീ​സ് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യ മ​റു​പ​ടി ര​സ​ക​ര​മാ​യി​രു​ന്നു. “കൃ​ഷ്ണ റെ​ഡ്ഡി വ​ള​രെ അ​ധി​കം ക്ഷ​മ​ചോ​ദി​ക്കു​ന്നു, നി​ങ്ങ​ളെ ഞ​ങ്ങ​ൾ മ​രി​ക്കാ​ൻ വി​ടു​ക​യി​ല്ല. നി​ങ്ങ​ൾ ന​ല്ലൊ​രു മ​നു​ഷ്യ​നാ​യി ജീ​വി​ക്കു​ന്ന​തു കാ​ണു​മെ​ന്നും’ പോ​ലീ​സ് ട്വീ​റ്റ് ചെ​യ്തു. ഈ ​ട്വീ​റ്റി​നു നി​ര​വ​ധി മ​റു​പ​ടി​യാ​ണ് വ​ന്നു​കൊ​ണ്ടി​രു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ളു​ടെ മ​റു​പ​ടി പോ​ലീ​സി​നു ചെ​റി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി.

പോ​ലീ​സു​കാ​ർ ഹെ​ൽ​മെ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ചി​ത്ര​മാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് പ്രി​യ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ലും ക​ണ്ണ​ട​യ്ക്കി​ല്ല.

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണ്. ഓ​രോ​രു​ത്ത​രു​ടേ​യും സു​ര​ക്ഷ​യ്ക്കാ​ണ് ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും പോ​ലീ​സ് ട്വീ​റ്റ് ചെ​യ്തു. ഇ​തി​ൽ പോ​ലീ​സു​കാ​ര​നു​ള്ള പി​ഴ​യു​ടെ ര​സീ​തും ചേ​ർ​ത്തി​രു​ന്നു. പ്രി​യ​യു​ടെ ചി​ത്രം ന​ൽ​കി​കൊ​ണ്ടാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണ ട്വീ​റ്റ്.

Related posts