തേവരയില്‍ റോഡരികില്‍ ഡ്യൂട്ടിയില്‍ നില്ക്കുന്ന പോലീസുകാരന്റെ കൈക്രിയ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു, വഴിയാത്രക്കാരായ സ്ത്രീകളോട് മോശമായി പെരുമാറുന്ന വീഡിയോ പങ്കുവച്ച് ആയിരങ്ങള്‍, എന്താണ് സത്യം?

പോലീസുകാരാണെങ്കിലും സോഷ്യല്‍മീഡിയ വെറുതെ വിടാറില്ല. ചിലപ്പോള്‍ അര്‍ധസത്യങ്ങള്‍ പോലും സോഷ്യല്‍മീഡിയയില്‍ വൈറലായി ഓരോരുത്തരുടെയും ജീവിതം തകര്‍ക്കുന്നു. കൊച്ചി തേവര ലൂര്‍ദ് പള്ളിക്കു മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അതിവേഗം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇവിടെ ഡ്യൂട്ടിയിലുള്ള ഒരു പോലീസുകാരന്‍ വഴിയാത്രക്കാരായ സ്ത്രീകളോടും പെണ്‍കുട്ടികളോടും മോശമായ രീതിയില്‍ പെരുമാറുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

കോളജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം നടന്ന് പോകുമ്പോള്‍ അവരുടെ ശരീരത്തില്‍ ബോധപൂര്‍വ്വം ഉരസ്സുന്നതും തൊടുന്നതും കൃത്യമായി കാണാം. സംഭവം കണ്ടുകൊണ്ടിരുന്ന ആരോ ഒരാള്‍ മറഞ്ഞ് നിന്ന് എടുത്ത വിഡിയോ ആണ് ഇപ്പോള്‍ എഫ്ബിയില്‍ പ്രചരിക്കുന്നത്. ഈ പോലീസുകാരന്‍ മനപൂര്‍വമല്ല യാത്രക്കാരെ കൈകൊണ്ട് തട്ടുന്നതെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ ചില ദൃശ്യങ്ങളില്‍ മനപൂര്‍വമുള്ള തോണ്ടലാണെന്ന് വ്യക്തമാണ്.

Related posts