സംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ വീട്ടില്‍ മോഷണം; സമാന രീതിയിലുള്ള മോഷണങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെ്ന്ന് നാട്ടുകാര്‍

KLM-THIEFകടുത്തുരുത്തി: സംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ വീട്ടില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പണം മോഷണം പോയി. വെള്ളാശ്ശേരി ചാമക്കാലായില്‍ അരവിന്ദാക്ഷന്റെ ഭാര്യ സരോജിനിയുടെ സംസ്കാരം ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയാണ് സംഭവം. സരോജിനിയുടെ സഹോദരി ജാനകിയുടെ മകന്‍ വയനാട് സ്വദേശി പുഞ്ചമുള്ളില്‍ മോഹനന്റെ ആറായിരം രൂപയാണ് നഷ്ടപ്പെട്ടത്.

സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സമീപത്തെ പറമ്പിലേക്കു പോകുന്നതിന് മുമ്പായി മോഹനന്‍ വസ്ത്രങ്ങളും കൈയിലുണ്ടായിരുന്ന പണവും ബാഗിലാക്കി വീട്ടില്‍ വയ്ക്കുകയായിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം തിരിച്ചു പോകുന്നതിനായി നോക്കിയപ്പോളാണ് മോഷണവിവരം അറിയുന്നത്. ഈ പ്രദേശത്ത് ഇതിന് മുമ്പും സമാനരീതിയില്‍ മരണവീടുകളില്‍ മോഷണം നടന്നിട്ടുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.

Related posts