തിരുനക്കര പകൽപ്പൂരം: ഇത്തവണയും തിരുനക്കര ശിവനെത്തില്ല; മ​ദ​പ്പാ​ട് ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ആ​ർ​പ്പൂ​ക്ക​രയിൽ ചി​കി​ത്സ​യിൽ

കോ​ട്ട​യം: തി​രു​ന​ക്ക​ര പ​ക​ൽ​പ്പൂ​ര​ത്തി​നു ഇ​ത്ത​വ​ണ​യും തി​രു​ന​ക്ക​ര ശി​വ​നെ​ത്തി​ല്ല. ശി​വ​നു ഇ​ത്ത​വ​ണ​യും മ​ദ​പ്പാ​ട് ലക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ​യാ​ണ് ശി​വ​നെ എ​ഴു​ന്ന​ള്ളി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഉ​ത്സ​വ​ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. മ​ദ​പ്പാ​ട് ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നു 15നു ​ആ​രം​ഭി​ക്കു​ന്ന ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ ശി​വ​ന്‌ മ​ട​ങ്ങി. ആ​ർ​പ്പൂ​ക്ക​ര സു​ബ്ര​മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചി​കി​ത്സ​യി​ലാ​ണി​പ്പോ​ൾ. പ​ക​രം തൃ​ക്ക​ട​വൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ശി​വ​രാ​ജു​വാ​യി​രി​ക്കും മ​ഹാ​ദേ​വ​ന്‍റെ തി​ട​ന്പേ​റ്റു​ക.

തി​രു​ന​ക്ക​ര ഉ​ത്സ​വ​സ​മ​യ​മ​ടു​ക്കു​ന്പോ​ൾ മ​ദ​പ്പാ​ടി​ലാ​കു​ന്ന​തി​നാ​ൽ ശി​വ​ന് തി​ട​ന്പേ​റ്റാ​ൻ ക​ഴി​യാ​റി​ല്ല. 2015ൽ ​മ​ദ​പ്പാ​ട് ല​ക്ഷ​ണ​ങ്ങ​ൾ കാ​ട്ടി​യെ​ങ്കി​ലും ആ​ന​പ്രേ​മി​ക​ളു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നു പ​ക​ൽ​പ്പൂ​ര​ത്തി​നു ശി​വ​നെ എ​ഴു​ന്ന​ള്ളി​ച്ചി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ ദേ​വ​സ്വം ഓ​ഫീ​സി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​ന​പ്രേ​മി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു മു​ന്നി​ൽ ദേ​വ​സ്വം അ​ധി​കൃ​ത​ർ​ക്ക് മ​റ്റു​മാ​ർ​ഗ​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് എ​ഴു​ന്ന​ള്ളി​ച്ച​ത്.

Related posts