തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ഏ​പ്രി​ൽ​മാ​സ ശ​ന്പ​ളം മു​ട​ങ്ങും; ശമ്പളത്തി​നും പെ​ൻ​ഷ​നു​മാ​യി വേണ്ടത് 35 കോ​ടി രൂ​പ

വൈ.​എ​സ്. ജ​യ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ കാ​ര​ണം വ​രു​മാ​നം നി​ല​ച്ച​തി​നാ​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ഏ​പ്രി​ൽ​മാ​സ​ത്തെ ശ​ന്പ​ളം മു​ട​ങ്ങും.

ശ​ന്പ​ള​ത്തി​നും പെ​ൻ​ഷ​നു​മാ​യി ഏ​പ്രി​ൽ​മാ​സ​ത്തേ​ക്ക് 35 കോ​ടി രൂ​പ​യാ​ണ് വേ​ണ്ട​തെ​ന്നും അ​തി​ന്‍റെ പ​കു​തി തു​ക മാ​ത്ര​മേ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​ക്ക​ലു​ള്ളൂ​വെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു പ​റ​ഞ്ഞു.

നി​ല​വി​ലെ സ്ഥി​തി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ​കു​തി ശ​ന്പ​ളം മാ​ത്ര​മേ ന​ൽ​കാ​നാ​കൂ. ര​ണ്ടു​മാ​സ​മാ​യി ലോ​ക്ക്ഡൗ​ണി​ലാ​യ​തി​നാ​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ണ്ണാ​തെ അ​വ​ശേ​ഷി​ക്കു​ന്ന കാ​ണി​ക്ക​തു​ക തി​ട്ട​പ്പെ​ടു​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ 1252 ക്ഷേ​ത്ര​ങ്ങ​ളി​ലാ​യി 6000 ഓ​ളം ജീ​വ​ന​ക്കാ​രു​ണ്ട്. ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​ന​ത്തി​ൽ ഒ​രു ഭാ​ഗം ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കും. ഓ​രോ മാ​സ​ത്തേ​യും ശ​ന്പ​ളം ന​ൽ​കാ​ൻ നി​ക്ഷേ​പ​തു​ക​യി​ൽ നി​ന്ന് പ​കു​തി​യെ​ടു​ക്കും.

ബാ​ക്കി തു​ക ക​ണ്ടെ​ത്തു​ന്ന​ത് ശ​ബ​രി​മ​ല ഒ​ഴി​കെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​യി​ൽ നി​ന്നാ​ണ്. മ​റ്റ് ക്ഷേ​ത്ര​ങ്ങ​ൾ​ക്കു കാ​ണി​ക്ക​യി​ല്ലാ​താ​യ​തോ​ടെ വ​രും​മാ​സ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കാ​നാ​യി പ​കു​തി തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ കു​ഴ​യു​ക​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് 1252 ക്ഷേ​ത്ര​ങ്ങ​ളു​ണ്ട്. ഇ​തി​ൽ 61 ക്ഷേ​ത്ര​ങ്ങ​ൾ മാ​ത്ര​മേ സ്വ​യം​പ​ര്യാ​പ്ത​മാ​യു​ള​ളൂ. ദേ​വ​സ്വം ബോ​ർ​ഡി​ന് 28 ആ​ന​ക​ളും മൂ​ന്ന് വ​ലി​യ ഗോ​ശാ​ല​ക​ളും ഒ​ന്നോ ര​ണ്ടോ പ​ശു​ക്ക​ളെ മാ​ത്രം വ​ള​ർ​ത്തു​ന്ന കു​റെ ഗോ​ശാ​ല​ക​ളു​മു​ണ്ട്.

ക്ഷേ​ത്ര​ത്തി​ൽ വ​രു​മാ​ന​മി​ല്ലെ​ങ്കി​ലും ആ​ന​ക​ളു​ടേ​യും പ​ശു​ക്ക​ളു​ടേ​യും തീ​റ്റ​ക്കും പ​രി​പാ​ല​ന​ത്തി​നും ചെ​ല​വു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന കാ​ല​ത്ത് 275 കോ​ടി രൂ​പ​മാ​ത്ര​മാ​യി​രു​ന്നു വ​രു​മാ​നം.

മു​ൻ​വ​ർ​ഷം യു​വ​തീ പ്ര​വേ​ശ​ന സ​മ​രം കാ​ര​ണം വ​രു​മാ​ന​കു​റ​വു​ണ്ടാ​യി. ഇ​തു പ​രി​ഹ​രി​ക്കാ​നാ​യി സ​ർ​ക്കാ​ർ 100 കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും 30 കോ​ടി രൂ​പ​മാ​ത്ര​മേ ഇ​തേ​വ​രെ ന​ൽ​കി​യി​ട്ടു​ള്ളൂ.

Related posts

Leave a Comment