ബിവ്റേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാലകൾ തുറക്കുന്നതിന് തയ്യാറെടുപ്പ് നടത്താൻ ജീവനക്കാർക്ക് നിർദ്ദേശം നല്കി എംഡി

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാ ലകൾ തുറക്കുന്നതിനുള്ള തയ്യാറെ ടുപ്പു നടത്താൻ ജീവനക്കാരോട് ബെവ്കോ എംഡിയുടെ സർക്കുലർ. സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് വിൽപ്പന ശാലകൾ തുറന്ന് വൃത്തിയാക്കണം.

നിയന്ത്രണങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നാലാം തീയതി മുതൽ മദ്യവി ൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കണമെന്നാണ് എംഡിയുടെ സർക്കു ലറിൽ പറയുന്നത്.

മദ്യവിൽപ്പന ശാലകൾക്ക് സമീപം സാനിറ്ററൈസറുകളും കൈകഴു കാനുള്ള സൗകര്യങ്ങളും ഏർപ്പ െടുത്തണം. ഓഡിറ്റർമാർ ഈ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നുമാണ് എംഡിയുടെ നിർദേശം.

ജീവനക്കാർ സാമൂഹിക അകലം പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. . ബെവ്കോ എംഡി സ്പർജൻകുമാറാണ് ജീവനക്കാ ർക്ക് പത്തിന നിർദേശം നൽകിയിരിക്കുന്നത്.

ലോക്ക് ഡൗണിനിടെ ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നേരത്തെ ആലോചി ച്ചിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

മദ്യവിൽപ്പ നശാലകൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ എല്ലാ സം സ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയതോടെ ആ തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങുകയായിരുന്നു. ദേശീ യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാർച്ച് 24 മുതൽ മദ്യവിൽപ്പന ശാലകൾ അടയ്ക്കുകയായിരുന്നു.

Related posts

Leave a Comment