മുങ്ങിപൊങ്ങിയപ്പോൾ ആധാരം മുക്കി..! തോമസ് ചാണ്ടിയുടെ റിസോർട്ടിന്‍റെ രേഖകൾ നഗരസഭ‍യിൽ നിന്ന് കാണാ തായത് തിരിച്ചെത്തിയപ്പോൾ ആധാരവും കരമടച്ച രസീതുമില്ല; പിന്നിൽ ഉദ്യോഗസ്ഥരെന്ന് ആക്ഷേപം

ആ​ല​പ്പു​ഴ: ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ന്‍റെ തി​രി​ച്ചെ​ത്തി​യ ഫ​യ​ലു​ക​ളി​ൽ തി​രി​മ​റി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ പൊ​ങ്ങി​യ ഫ​യ​ലു​ക​ളി​ൽ റി​സോ​ർ​ട്ടി​ന്‍റെ ആ​ധാ​ര​വും ക​ര​മ​ട​ച്ച ര​സീ​തു​മി​ല്ല. ഈ ​രേ​ഖ​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ഫ​യ​ലു​ക​ൾ തി​രി​ച്ചെ​ത്തി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്നു. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കി​ല്ലാ​തെ ഇ​ത് ന​ട​ക്കി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 32 നി​ർ​ണാ​യ​ക രേ​ഖ​ക​ളാ​ണ് നേ​ര​ത്തെ കാ​ണാ​താ​യ​ത്. റി​സോ​ർ​ട്ടി​ന് നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളാ​ണ് ഓ​ഫീ​സി​ൽ​നി​ന്നു ക​ട​ത്തി​യ​ത്. ഭൂ​മി കൈ​യേ​റ്റ ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന റി​സോ​ർ​ട്ടി​ൽ റ​വ​ന്യു​വ​ക​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ശേ​ഷ​മാ​ണ് ഈ ​ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​ത്.

സം​ഭ​വ​ത്തി​ൽ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി സെ​ർ​ച്ച് ഓ​ർ​ഡ​റി​ട്ടി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് ഫ​യ​ലു​ക​ൾ പൊ​ങ്ങി​യ​ത്. 18 ഫ​യ​ലു​ക​ളാ​ണ് തി​രി​കെ കാ​ര്യാ​ല​യ​ത്തി​യ​ത്. ഓ​ഫീ​സി​ലെ അ​ല​മാ​ര​യി​ൽ​നി​ന്നു ത​ന്നെ​യാ​ണ് ഫ​യ​ലു​ക​ൾ ല​ഭി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​യ​ലു​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​ഫ​യ​ലു​ക​ളി​ൽ​നി​ന്നാ​ണ് ആ​ധാ​ര​വും ക​ര​മ​ട​ച്ച ര​സീ​തും മു​ക്കി​യ​ത്.

കു​ട്ട​നാ​ട്ടി​ൽ മ​ന്ത്രി​യു​ടെ റി​സോ​ർ​ട്ടി​ലേ​ക്കു​ള്ള റോ​ഡ് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് ന​ട​ത്തി​യെ​ന്നും അ​ഞ്ച് ഏ​ക്ക​ർ കാ​യ​ൽ കൈ​യേ​റി​യെ​ന്നു​മാ​ണ് തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രാ​യ ആ​രോ​പ​ണം.

Related posts