തൊ​ഴി​ലി​ട​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​ക​ണമെന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ

പാലക്കാട്: തൊ​ഴി​ലി​ട​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​കി തൊ​ഴി​ൽ കേ​ന്ദ്ര​ങ്ങ​ൾ സൗ​ഹൃ​ദ​പ​ര​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി.​ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. ഒ​രു വ​നി​ത ഡോ​ക്ട​ർ​ക്കു​ണ്ടാ​യ മാ​ന​സി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ക​മ്മീ​ഷ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നി​ല​വി​ൽ ഇ​ന്‍റേണ​ൽ കം​പ്ലെ​യി​ൻ​സ് ക​മ്മി​റ്റിക്ക് കി​ട്ടി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ ഐ.​സി.​സി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ അ​റി​യി​ച്ചു. വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ൽ 33 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജി​ൽ ല​ഭ്യ​മാ​യ സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​നി​ടെ രോ​ഗി​യോ​ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ 1000 രൂ​പ നി​ർ​ബ​ന്ധ​പൂ​ർ​വം ചോ​ദി​ച്ചു വാ​ങ്ങു​ക​യും പാ​ല​ക്കാ​ട്- ത​ത്ത​മം​ഗ​ല​ത്ത് ഇ​റ​ക്കി​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ടി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ങ്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഏ​ഴു വ​യ​സു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​താ​യും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കു​ക​യും തു​ട​ർ​ന്ന് ഇ​രു​ക​ക്ഷി​ക​ളും ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ 46 കേ​സു​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ അ​റി​യി​ച്ചു.

ഭൂ​മി സം​ബ​ന്ധ​മാ​യ ത​ർ​ക്കം, അ​തി​ർ​ത്തി​പ്ര​ശ്നം, ന​ഷ്ട​പ​രി​ഹാ​രം തു​ട​ങ്ങി​യ കേ​സു​ക​ളി​ലാ​യി 87 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ക​മ്മീ​ഷ​ൻ അം​ഗം ഷി​ജി ശി​വ​ജി, ക​മ്മീ​ഷ​ൻ എ​സ്ഐ ര​മ, അ​ഡ്വ​ക്ക​റ്റു​മാ​രാ​യ രാ​ധി​ക, ര​മി​ത, ശോ​ഭ​ന, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എം.​സ​റീ​ന, കെ. ​വി​മ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts