കുഴിമന്തി വില്ലനോ ? കുഴിമന്തി കഴിച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മൂന്നു വയസ്സുകാരി മരിച്ചു; കൊല്ലത്തെ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന…

കൊല്ലം ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നു വയസ്സുകാരി മരിച്ചു. ചടയമംഗലം അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണ് മരിച്ചത്.

കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഗൗരിയും ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ചത്. എന്നാല്‍ ഇത് കഴിച്ചയുടന്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന നടത്തുകയും ചെയ്തു.

Related posts