നി​ര​ത്തി​ലി​റ​ക്കി​യാ​ൽ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ; ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ

പു​തു​ക്കാ​ട്: കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ല്കി പു​തു​ക്കാ​ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ക​യും തി​ര​ക്കേ​റു​ക​യും ചെ​യ്തി​ട്ടും മേ​ഖ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കാ​തെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പം.

കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു ര​ണ്ടു മാ​സ​മാ​യി ഓ​ട്ട​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ് പു​തു​ക്കാ​ടു​ള്ള ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ. പു​തു​ക്കാ​ട് സെ​ന്‍റ​റി​ലെ മൂ​ന്നു സ്റ്റാ​ൻഡുക​ളി​ലാ​യി 280 ഓ​ട്ടോ​ക​ളാ​ണു​ള്ള​ത്.

പു​തു​ക്കാ​ട് അ​ങ്ങാ​ടി​യി​ലെ ഓ​ട്ട​ത്തി​ലാ​ണ് ഇ​വ​രു​ടെ കു​ടും​ബം ക​ഴി​യു​ന്ന​ത്. മ​റ്റെ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല്കി​യ അ​ധി​കൃ​ത​ർ ഓ​ട്ടോ നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്നാ​ണു പ​റ​യു​ന്ന​ത്.

അ​ങ്ങാ​ടി​യി​ൽ ഓ​ട്ടോ ക​ണ്ടാ​ൽ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ബ​സാ​ർ റോ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണു തി​ര​ക്കേ​റു​ന്ന​ത്.

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും കൂ​ട്ട​മാ​യാ​ണ് ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. ഇ​വി​ടെ​യെ​ല്ലാം നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള ക​ച്ച​വ​ടം ന​ട​ന്നി​ട്ടും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന അ​ധി​കൃ​ത​ർ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നു ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

അ​തേ സ​മ​യം മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഓ​ട്ടോ​ക​ൾ യാ​ത്രാ​ക്കാ​രു​മാ​യി പു​തു​ക്കാ​ടെ​ത്തി മ​ട​ങ്ങു​ന്ന​താ​യും ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ക്ഡൗ​ണി​ലാ​യ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ മാ​ത്ര​മാ​ണ് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ല്കി​യി​രി​ക്കു​ന്ന​ത്.

അ​ങ്ങാ​ടി​യി​ൽ തി​ര​ക്കേ​റി​യ​പ്പോ​ൾ ഓ​ട്ടം കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ ഡ്രൈ​വ​ർ​മാ​ർ​ക്കു സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ താ​ക്കീ​താ​ണ് ല​ഭി​ച്ച​ത്.

ഓ​ട്ടോ​യു​ടെ തി​രി​ച്ച​ട​വു മു​ട​ങ്ങി​യും വീ​ട്ടു​ചെ​ല​വി​നു പ​ണ​മി​ല്ലാ​തെ​യും ക​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണു ഡ്രൈ​വ​ർ​മാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment