എല്ലാ തീർഥാടകർക്കും നൽകുന്ന സുരക്ഷമാത്രം; തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്

കോട്ടയം: ശബരിമലയിൽ ദർശനത്തിനെത്തുമ്പോൾ പ്രത്യേക സുരക്ഷ നൽകണമെന്ന വനിതാവകാശ പ്രവർത്തക തൃപ്തി ദേശായിയുടെ ആവശ്യം തള്ളി പോലീസ്. കേരളത്തിലെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന് പോലീസ് അറിയിച്ചു. മറ്റ് തീർഥാടകർക്കു നൽകുന്ന എല്ലാ സുരക്ഷയുമേ തൃപ്തിക്കും ലഭിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്ന് കഴിഞ്ഞ ദിവസമാണ് തൃപ്തി ദേശായി അറിയിച്ചത്. ദ​​ർ​​ശ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സു​​ര​​ക്ഷ സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ ഒ​​രു​​ക്ക​​ണ​​മെ​​ന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കും അവർ ക​​ത്തു ന​​ൽ​​കുകയും ചെയ്തിരുന്നു.

Related posts