ഗജനിയല്ല, “ഗ​ജ’ ഇന്ന് തമിഴ്നാട്ടിൽ; വേ​ഗ​ം മ​ണി​ക്കൂ​റിൽ എ​ണ്‍​പ​തു കി.മി.വരെ; ആ​റ് ജി​ല്ല​ക​ളി​ലും പു​തു​ച്ചേ​രി​യി​ലെ കാ​ര​ക്ക​ലി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

ന്യൂഡൽഹി: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് രാ​ത്രി​യോ​ടെ ത​മി​ഴ്നാ​ട് തീ​ര​ത്തെ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചു​ഴ​ലി​ക്കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള ആ​റ് ജി​ല്ല​ക​ളി​ലും പു​തു​ച്ചേ​രി​യി​ലെ കാ​ര​ക്ക​ലി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

നാ​ഗ​പ​ട്ട​ണം, തി​രു​വാ​രൂ​ർ, പു​തു​ക്കോ​ട്ട, ത​ഞ്ചാ​വൂ​ർ, ശി​വ​ഗം​ഗ, രാ​മ​നാ​ഥ​പു​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഗ​ജ ക​ട​ന്നു​പോ​വു​ക. ക​ന​ത്ത മ​ഴ​യു​മു​ണ്ടാ​കും. ഇ​ന്ന് രാ​ത്രി​യോ​ടെ തീ​രം തൊ​ടു​ന്പോ​ൾ കാ​റ്റി​ന്‍റെ വേ​ഗ​ം മ​ണി​ക്കൂ​ർ എ​ണ്‍​പ​തു​ കിലോമീറ്റർ വ​രെ ആ​കാം എ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്ന​ത്.

Related posts