രണ്ടു പേർ അവധിയെടുത്തു; തൃശൂർ മെഡിക്കൽ കോളജിൽ മൃ​ത​ദേ​ഹ​സൂ​ക്ഷി​പ്പു മു​റി​ക്ക്  കാ​വ​ൽ​ക്കാ​രി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ ശീ​തീ​ക​ര​ണ മു​റി​ക്ക് കാ​വ​ൽ​ക്കാ​രി​ല്ലാ​ത്ത​ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു. നി​ല​വി​ൽ മൂ​ന്നു ജീ​വ​ന​ക്കാ​രു​ള്ള​തി​ൽ ഒ​രാ​ൾ ലീ​വെ​ടു​ത്ത് പോ​യി​രി​ക്കു​ക​യും ഒ​രാ​ൾ സു​ഖ​മി​ല്ലാ​തി​രി​ക്കു​ക​യു​മാ​ണ്.

ബാ​ക്കി​യു​ള്ള ഒ​രാ​ൾ 24 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്ത ശേ​ഷം ഡ്യൂ​ട്ടി അ​വ​സാ​നി​പ്പി​ച്ച് പോ​യ​തോ​ടെ​യാ​ണ് മു​റി​ക്ക് കാ​വ​ൽ​ക്കാ​രി​ല്ലാ​താ​യ​ത്.മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ന്ന​വ​രു​ടെ​യും അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും പെ​ട്ട് മ​രി​ക്കു​ന്ന അ​ജ്ഞാ​ത​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന മു​റി​യാ​ണി​ത്.

ബ​ന്ധു​ക്ക​ൾ​ക്ക് തി​രി​ച്ച​റി​യാ​നും മ​റ്റു​മാ​യി മു​റി തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട​തും മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി ഒ​പ്പി​ടേ​ണ്ട​തും മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്പോ​ഴോ സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്പോ​ഴോ അ​ക്കാ​ര്യം ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി ഒ​പ്പി​ടേ​ണ്ട​തു​മെ​ല്ലാം ഈ ​കാ​വ​ൽ​ക്കാ​രാ​ണ്. ഇ​പ്പോ​ൾ കാ​വ​ൽ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രു​മാ​ണ് ഈ ​ചു​മ​ത​ല​ക​ൾ ചെ​യ്യു​ന്ന​ത്.

Related posts