അച്ഛനെ തിരുത്തി തുഷാർ വെള്ളാപ്പള്ളി..! ഒരു വർഷത്തെ ഭരണത്തിൽ ഒരത്ഭുതവും ഇടതു സർക്കാർ സൃഷ്ടിച്ചില്ല; അടുത്ത തെരഞ്ഞെടുപ്പിൽ എട്ട് സീറ്റിൽ മത്‌സരിക്കും

thusharചേ​ര്‍​ത്ത​ല: എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തെ വി​മ​ര്‍​ശി​ച്ച് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി രം​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ ഭ​ര​ണം മി​ക​ച്ച​താ​ണെ​ന്നും പി​ണ​റാ​യി ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും പ്ര​സ്താ​വ​ന​യു​മാ​യി എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തെ ഭ​ര​ണ​ത്തി​ല്‍ യാ​തൊ​രു അ​ത്ഭു​ത​വും സൃ​ഷ്ടി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് തു​ഷാ​ര്‍ പ​റ​ഞ്ഞു.

മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ള്‍ പോ​ലും പൂ​ര്‍​ത്തി​യാ​ക്കു​വാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം മി​ണ്ടാ​തി​രി​ക്കു​ക​യാ​ണെ​ന്നും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.  അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട്ട് സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​വാ​നും ഇ​ക്കാ​ര്യം എ​ന്‍​ഡി​എ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​വാ​നും തീ​രു​മാ​നി​ച്ച​താ​യി തു​ഷാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​പ്ര​സ്താ​വ​ന​യു​മാ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷം ബാ​ലാ​രി​ഷ്ട​ത​ക​ളു​ടെ കാ​ല​മാ​യി​രു​ന്നു​വെ​ന്നും എ​ല്ലാ ശ​രി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​വാ​നാ​യി​ല്ല. അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം കാ​ഴ്ച​വ​യ്ക്കു​വാ​നാ​യി. സി​പി​ഐ​യു​ടെ ശ​ബ്ദം എ​ല്‍​ഡി​എ​ഫി​ല്‍ കൂ​ട്ടാ​യ്മ ഇ​ല്ലെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി. പി​ണ​റാ​യി ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും ഏ​കാ​ധി​പ​തി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

Related posts