കൂപ്പുകൈയിൽ തമാരയുമായി തുഷാർ..! മൂ​ന്നാ​റി​ലെ കൈ​യേ​റ്റത്തിനെതിരേ എൻഡിഎയുമായി ചേർന്ന് ഭൂസമരം സംഘടിപ്പിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

thusharമൂ​ന്നാ​ർ: സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബി​ഡി​ജ​ഐ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന്  ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​റി​യി​ച്ചു.  ഇ​ട​തു​സ​ർ​ക്കാ​ർ മൂ​ന്നാ​റി​ലെ ഭൂ​മി സം​ര​ക്ഷി​ക്കു​വാ​ൻ ത​യ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്.

ജി​ല്ലാ​ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ൾ നി​സാ​ര​മാ​യി ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ല. മൂ​ന്നാ​റി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ കൈ​യ​ട​ക്കി​വ​ച്ചി​രി​ക്കു​ന്ന ഭൂ​മി​ക​ൾ പി​ടി​ച്ചെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 10 സെ​ന്‍റ് വീ​തം ന​ൽ​ക​ണ​മെ​ന്നും തു​ഷാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നാ​റി​ൽ  ബി​ഡി​ജെഎ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം  ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു തു​ഷാ​ർ.

എ​ൻ​ഡി​എ​യു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും  ഭൂ​സ​മ​ര​ങ്ങ​ൾ എ​ൻ​ഡി​എ​യു​മാ​യി ചേ​ർ​ന്നാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഴ​യ​ മൂ​ന്നാ​റി​ൽ​നി​ന്നും പ്ര​ക​ട​ന​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റോ​ഫീ​സ് ക​വ​ല​യി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ബി. ബാ​ബു, സു​ഭാ​ഷ് വാ​സു, വൈ​സ്പ്ര​സി​ഡ​ന്‍റ്  സ​ഹ​ദേ​വ​ൻ, ട്ര​ഷ​റ​ർ എ.​ജി. ത​ങ്ക​പ്പ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts