കാറില്‍ നിന്നിറങ്ങിയ യുവതിയെ സൈബീരിയന്‍ കടുവ പിടിച്ചു തിന്നു, ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചത് അപകടത്തിന് വഴിവച്ചു, ഞെട്ടിക്കുന്ന വീഡിയോ

ചൈനയിലെ സഫാരി പാര്‍ക്കില്‍ നിന്നുള്ള ഈ ദൃശ്യം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. പാര്‍ക്ക് കാണാന്‍ കാറിലെത്തിയ യുവതി റോഡില്‍ ഇറങ്ങിയ സമയത്ത് ഒരു കടുവ വന്നു യുവതിയെ കടിച്ചുകൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവതിയെ കൊലപ്പെടുത്തിയ കടുവയുടെ ആക്രമണത്തില്‍ മറ്റൊരു യുവതിക്കും ഗുരുതരമായി പരിക്കേറ്റു.

ചൈനയിലെ വന്‍മതിലിന് തൊട്ടടുത്താണ് ഈ പാര്‍ക്ക്. കാറിലെത്തിയ സംഘത്തില്‍ രണ്ടു യുവതികളും ഒരു യുവാവും കുട്ടിയുമുണ്ടായിരുന്നു. ഒരു പോയിന്റില്‍ എത്തിയപ്പോള്‍ യുവതി കാര്‍ നിറുത്തി. വാഹനത്തില്‍നിന്ന് പുറത്തിറങ്ങരുതെന്ന് കര്‍ശനനിര്‍ദേശമുള്ള പ്രദേശമാണിത്. യുവതിയും യുവാവും തമ്മിലുള്ള വാഗ്വാദത്തെത്തുടര്‍ന്നാണ് യുവതി പുറത്തിറങ്ങിയത്. കാറിനുള്ളിലായിരുന്ന യുവാവുമായി തര്‍ക്കിച്ചുനില്‍ക്കുമ്പോഴായിരുന്നു കടുവ പിന്നില്‍ നിന്നെത്തി യുവതിയെ കടിച്ചുകൊണ്ടുപോയത്. 6500 ഏക്കറിലേറെയുള്ളതാണ് ഈ പാര്‍ക്ക്. യുവതിയെ കടുവ പിടിക്കുന്ന വീഡിയോ കണ്ടുനോക്കൂ…

Related posts