ഒ​രേ വീ​ട്ടി​ൽ ര​ണ്ടാ​ഴ്ച​യ്ക്കകം  രണ്ടു മോ​ഷ​ണം;   രണ്ടര പവനും നാലായിരം രൂപയും മോഷണം പോയി;  ആദ്യ മോഷണം നടന്നത് മകളുടെ വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യെന്ന് ആന്‍റണി

ച​ങ്ങ​നാ​ശേ​രി: മാ​മ്മൂ​ട് ചൂ​ര​നോ​ലി​ക്ക​ൽ ഭാ​ഗ​ത്ത് ര​ണ്ടാ​ഴ്ച​യ്ക്ക​കം ഒ​രു വീ​ട്ടി​ൽ ര​ണ്ടാം ത​വ​ണ മോ​ഷ​ണം. ക​ല്ലു​ക​ളം ആ​ന്‍റ​ണി ചാ​ക്കോ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നും നാ​ലി​നു​മി​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ആ​ന്‍റ​ണി​യു​ടെ മ​ക​ളു​ടെ ര​ണ്ട​ര പ​വ​ന്‍റെ പാ​ദ​സര​വും പ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലാ​യി​രം രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

ഈ ​മാ​സം ആ​റി​ന് രാ​ത്രി 7.30-നും 9.30-​നും മ​ധ്യേ ഇ​തേ വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു. അ​ന്ന് വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ഈ ​വീ​ട്ടി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ളു​ടെ വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ക​ഴി​ഞ്ഞ ആ​റി​ന് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

വീ​ട്ടി​ൽ സ്വ​ർ​ണ​വും പ​ണ​വും സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​രു​തി​യാ​ണ് അ​ന്ന് മോ​ഷ്ടാ​വ് വീ​ട്ടി​ൽ ക​ട​ന്ന​ത്. എ​ന്നാ​ൽ, വീ​ട്ടി​ൽ സ്വ​ർ​ണ​വും പ​ണ​വും സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന് പി​ന്നാ​ലെ​യാണ് ഇ​ന്ന് പു​ല​ർ​ച്ചെ വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്.

ആ​ന്‍റ​ണി ചാ​ക്കോ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​ന്നി​ല, ചൂ​ര​നോ​ലി മാ​മ്മൂ​ട്, ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ മോ​ഷ​ണം വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി​യു​ണ്ട്.

Related posts