ഭര്‍ത്താവും വേണ്ട, കുഞ്ഞുങ്ങളും വേണ്ട! ടിക് ടോക്ക് വഴി പരിചയപ്പെട്ട് നാടുവിട്ട യുവാവിനും വീട്ടമ്മയ്ക്കും ‘മധുവിധു’ ജയിലില്‍; കുടുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കം

വെ​ഞ്ഞാ​റ​മൂ​ട് : ടി​ക് ടോ​ക്കി​ൽ കു​ടു​ങ്ങി പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട വീ​ട്ട​മ്മ​യേ​യും കാ​മു​ക​നെ​യും വ​ട്ട​പ്പാ​റ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കി. ഭ​ർ​ത്താ​വ് ജോ​ലി​ക്ക് പോ​യ​പ്പോ​ൾ നാ​ലും പ​ത്തും വ​യ​സു​ള്ള മ​ക്ക​ളെ വീ​ടി​നു​ള്ളി​ലാ​ക്കി വീ​ട്ട​മ്മ ടി​ക് ടോ​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മാ​യി ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ​ട്ട​പ്പാ​റ വെ​റ്റി​നാ​ട് സ്വ​ദേ​ശി അ​ഞ്ജു (28), കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സ​രു​ൺ (24) എ​ന്നി​വ​രാ​ണ് ബം​ഗ്ലൂ​രു​വിലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ വ​ട്ട​പ്പാ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഭ​ർ​ത്താ​വ് ജോ​ലി​ക്ക് പോ​യ സ​മ​യം നോ​ക്കി മ​ക്ക​ളെ വീ​ടി​നു​ള്ളി​ലാ​ക്കി വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വ​തി കോ​ട്ട​യ​ത്ത് എ​ത്തി കാ​മു​ക​നു​മൊ​ത്തു ബാം​ഗ്ലൂ​രി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ജോ​ലി ക​ഴി​ഞ്ഞു വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ര​ണ്ടു മ​ക്ക​ളെ മാ​ത്ര​മാ​ണ് ക​ണ്ട​ത്. അ​മ്മ​യെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ മ​ക്ക​ൾ​ക്ക് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബ​ന്ധു വീ​ടു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ് വ​ട്ട​പ്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യി​ൽ ടി​ക് ടോ​ക്ക് ഭ്ര​മ​ത്തെ കു​റി​ച്ചു സൂ​ചി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ട്ട​പ്പാ​റ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ത​ന്ത്ര​പ​ര​മാ​യി ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts