ബാ​ഹ്യ​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലെ​ങ്കി​ൽ മി​ക​ച്ച സേ​ന​യാ​ണ് ന​മ്മു​ടെ പോ​ലീ​സ്! ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം ശ​ല്യം; ടി​നി ടോ​മി​ന്‍റെ പ​രാ​തി​യി​ൽ യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: ന​ട​ന്‍ ടി​നി ടോ​മി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് നി​ര​ന്ത​രം ശ​ല്യം ചെ​യ്ത​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പ​രാ​തി ന​ല്‍​കി 10 മി​നി​ട്ടി​നു​ള്ളി​ല്‍ ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ടി​നി ടോം ​ത​ന്നെ​യാണ് അ​റി​യി​ച്ച​ത്.

മാ​സ​ങ്ങ​ളാ​യി ഷി​യാ​സ് എ​ന്നു പ​റ​ഞ്ഞു പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വാ​വ് ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യം പ​റ​യു​ക​യാ​ണ്.

ആ ​ന​മ്പ​ർ ബ്ലോ​ക്ക് ചെ​യ്യു​മ്പോ​ൾ അ​വ​ൻ അ​ടു​ത്ത ന​മ്പ​റി​ൽ​നി​ന്നും വി​ളി​ക്കും. ഞാ​ൻ തി​രി​ച്ച് പ​റ​യു​ന്ന​തു റി​ക്കാ​ർ​ഡ് ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഇ​വ​ന്‍റെ ല​ക്ഷ്യം.

ഒ​രു​ത​ര​ത്തി​ലും ര​ക്ഷ​യി​ല്ലെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​ത്.

10 മി​നി​റ്റി​നു​ള്ളി​ൽ അ​വ​നെ ക​ണ്ടെ​ത്തി. ഒ​രു ചെ​റി​യ പ​യ്യ​നാ​ണ്. അ​വ​ന്‍റെ ഭാ​വി​യെ ഓ​ർ​ത്ത് ഞാ​ൻ കേ​സ് പി​ൻ​വ​ലി​ച്ചു.

ചെ​റി​യ മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​യാ​ളാ​ണ് അ​തെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു. ബാ​ഹ്യ​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലെ​ങ്കി​ൽ മി​ക​ച്ച സേ​ന​യാ​ണ് ന​മ്മു​ടെ പോ​ലീ​സ്. എ​ല്ലാ​വ​ർ​ക്കും ന​ന്ദി. ഉ​പ​ദ്ര​വി​ക്കാ​തി​രി​ക്കൂ.- ടി​നി ടോം ​പ​റ​ഞ്ഞു.

Related posts

Leave a Comment