ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന  ടോ​റ​സ് ലോ​റി​ക​ളും പൊ​ട്ടി വീ​ഴു​ന്ന കേ​ബി​ളു​ക​ളും ആ​ളെ​കൊ​ല്ലി​ക​ളാ​കു​ന്നു



ഏ​റ്റു​മാ​നൂ​ർ: മ​ര​ണ വേ​ഗ​ത്തി​ൽ പോ​കു​ന്ന ലോ​റി​ക​ൾ വീണ്ടും ആ​ളെ​കൊ​ല്ലി​ക​ൾ ആ​കു​ന്നു. ലോ​റി​ക​ൾ ത​ട്ടി റോ​ഡി​ൽ പൊ​ട്ടി​വീ​ഴു​ന്ന കേ​ബി​ളു​ക​ൾ അ​പ​ക​ട കു​രു​ക്കു​ക​ളാ​കു​ന്നു.ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് – ക​രി​പ്പൂ​ത്ത​ട്ട് റോ​ഡി​ലെ കൊ​ല്ല​ന്ത​റ​യി​ൽ ചാ​ത്ത​മാ​ലി​ൽ സി.​ജെ. മാ​ത്യു(68) അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത് കേ​ബി​ളി​ൽ കു​രു​ങ്ങിയാണ്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തു​നി​ന്നും ക​രി​പ്പൂ​ത്ത​ട്ട് ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന മാ​ത്യു​വി​ന്‍റെ ക​ഴു​ത്തി​ൽ പൊ​ട്ടി​ക്കി​ട​ന്ന കേ​ബി​ൾ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. നെ​ഞ്ച​ടി​ച്ച് നി​ല​ത്തു വീ​ണ മാ​ത്യു​വി​ന് വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രു​ന്ന​ത് ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തു​കൊ​ണ്ടും സ്പീ​ഡ് കു​റ​വാ​യി​രു​ന്ന​തി​നാ​ലു​മാ​ണ്.

കു​മ​ര​ക​ത്ത് ക​ഴി​ഞ്ഞ മാ​സ​മാ​ണ് യു​വാ​വ് ച​ന്ത​ക്ക​വ​ല ഭാ​ഗ​ത്ത് കേ​ബി​ളി​ൽ കു​രു​ങ്ങി ബൈ​ക്കി​ൽ നി​ന്നും വീ​ണ​ത്. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു ന​ടു​വി​ലൂ​ടെ​യു​ള്ള റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ൾ​ക്ക് കു​റു​കെ​യു​മു​ള്ള സ​ർ​വീ​സ് വ​യ​റു​ക​ളും കേ​ബി​ളു​ക​ളും ടോ​റ​സ് ലോ​റി​ക​ൾ ത​ട്ടി പൊ​ട്ടു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്.

ഇ​ങ്ങ​നെ പൊ​ട്ടി​ക്കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ വ​ഴി​യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടി​ല്ല. കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തു​കൊ​ണ്ടും ക​റു​ത്ത നി​റ​മാ​യ​തു​കൊ​ണ്ടും കേ​ബി​ൾ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടി​ല്ല.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​സ്ത​മ​യ സൂ​ര്യ​ന്‍റെ വെ​ളി​ച്ചം ക​ണ്ണി​ല​ടി​ക്കു​ന്ന​തും കാ​ഴ്ച മ​റ​യ്ക്കും.റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള മ​ണ്ണു​മാ​യി പോ​കു​ന്ന ടോ​റ​സു​ക​ൾ അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്ന​താ​ണ് കേ​ബി​ളു​ക​ൾ നി​ര​ന്ത​രം പൊ​ട്ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​ത്.

ടോ​റ​സി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ കേ​ബി​ളു​ക​ൾ വ​ലി​ക്കു​ക​യും ടോ​റ​സി​ന്‍റെ അ​മി​ത വേ​ഗം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കും.

Related posts

Leave a Comment