23 വ​യ​സ് പൂ​ർ​ത്തി​യായോ? ​ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡും മദ്യം ഓ​ൺലൈനിലാക്കി; ആ​ദ്യ​ത്തെ ഇ​ട​പാ​ടി​ന് പേ​ര് ന​ൽ​കി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്

കോ​ഴി​ക്കോ​ട്:​ ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ൾ വ​ഴിയും ഇ​നി ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്തു മ​ദ്യം വാങ്ങാൻ സൗകര്യമൊരുക്കി.

ആ​ദ്യ​ഘ​ട്ട​മാ​യി തി​രു​വ​ന​ന്ത​പു​രം സ്റ്റാ​ച്ച്യു, എ​റ​ണാ​കു​ളം ഗാ​ന്ധി ന​ഗ​ർ, കോ​ഴി​ക്കോ​ട് മി​നി ബൈ​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഷോ​പ്പു​ക​ളി​ലാ​ണ് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​ന് സൗ​ക​ര്യം ഒ​രു​ക്കു​ക.

ഇ​ന്നു​മു​ത​ല്‍ സൗ​ക​ര്യം ല​ഭ്യ​മാ​വും. മ​റ്റ് ഷോ​പ്പു​ക​ളി​ൽ ഒ​രാ​ഴ്ച​യ്ക്ക​കം സം​വി​ധാ​നം പ്രാ​വ​ർ​ത്തി​ക​മാ​കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഇ​നം മ​ദ്യം ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണ​മ​ട​ച്ച് ബുക്ക് ചെ​യ്യാം. ആ​ദ്യ​ത്തെ ഇ​ട​പാ​ടി​ന് പേ​ര് ന​ൽ​കി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്.

മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കി​യാ​ൽ ല​ഭി​ക്കു​ന്ന സു​ര​ക്ഷാ കോ​ഡ് ന​ൽ​കി ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. 23 വ​യ​സ് പൂ​ർ​ത്തി​യാ​യി എ​ന്ന് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.

വി​ൽ​പ്പ​ന ശാ​ല​യി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക​യും നീ​ണ്ട ക്യൂ ​ഒ​ഴി​വാ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ദ്യം എ​ളു​പ്പം ല​ഭ്യ​മാ​ക്കു​ക​യു​മാണു ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment