തൃശൂരിനു മറ്റൊരു ഗിന്നസ് റിക്കാർഡ് കൂടി ; ടി.എൻ. പ്ര​താ​പ​നു വേ​ദി​യി​ൽ 10,000 പു​സ്ത​ക​ങ്ങ​ൾ

തൃ​ശൂ​ർ: ഒ​രു വേ​ദി​യി​ൽ ഒ​രു അ​തി​ഥി​ക്കു പ​തി​നാ​യി​രം പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന നി​മി​ഷ​ത്തി​നു തൃ​ശൂ​ർ സാ​ക്ഷി​യാ​കു​ന്നു. കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന ന​ഗ​രി​യി​ലാ​ണ് ഈ ​അ​പൂ​ർവ ച​ട​ങ്ങ്.

പൊ​തു​ച​ട​ങ്ങു​ക​ളി​ൽ അ​തി​ഥി​യാ​യി എ​ത്തു​ന്ന ത​നി​ക്കു പൂ​ച്ചെ​ണ്ടു​ക​ൾ​ക്കും മ​റ്റ് ഉ​പ​ഹാ​ര​ങ്ങ​ൾ​ക്കും പ​ക​രം പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യാ​ൽ മ​തി​യെ​ന്നു തീ​രു​മാ​നി​ച്ച തൃ​ശൂ​ർ ലോ​ക്സ​ഭാ​മ​ണ്ഡ​ലം എം​പി ടി.​എ​ൻ. പ്ര​താ​പ​നാ​ണ് പ​തി​നാ​യി​രം അ​ധ്യാ​പ​ക​ർ ഓ​രോ പു​സ്ത​കം വീ​തം സ​മ്മാ​നി​ക്കു​ന്ന​ത്.

വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള എം​പി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​തെ​ന്നു കെ​പി​എ​സ്ടി​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ലോ​ക​ച​രി​ത്ര​ത്തി​ൽത​ന്നെ ഇ​ടംപി​ടി​ക്കു​ന്ന ഈ ​നി​മി​ഷ​ത്തി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഗി​ന്ന​സ് റിക്കാർ​ഡ് പ്ര​തി​നി​ധി​ക​ളും എ​ത്തു​ന്നു​ണ്ട്. ഇ​ന്നു വൈ​കീ​ട്ട് നാ​ലി​നു തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ വി​ദ്യാ​ർ​ത്ഥികോ​ർ​ണ​റി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ക. ഗി​ന്ന​സ് നേ​ട്ടം ഗി​ന്ന​സ് റിക്കാ​ർ​ഡ് അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ക്കും.

Related posts

Leave a Comment