മാസ്ക് ധരിച്ച് അകലം പാലിച്ച് ജനക്കൂട്ടം; പാലക്കാടൻ കള്ളുകൾ വന്നു തുടങ്ങി; കൊ​ല്ലം ജി​ല്ല​യി​ൽ ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ ഷാ​പ്പു​ക​ൾ തു​റ​ക്കും


കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ ക​ള്ളു​ഷാ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും.​ഇ​ന്ന​ലെ 13 ഷാ​പ്പു​ക​ളാ​ണ് തു​റ​ന്ന​ത്.​പാ​ല​ക്കാ​ട്ടു​നി​ന്നു​ള്ള ക​ള്ളി​ന്‍റെ വ​ര​വ് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഷാ​പ്പു​ക​ൾ തു​റ​ന്ന​ത്. ഇ​ന്ന​ലെ 1200 ലി​റ്റ​റോ​ളം ക​ള്ളെ​ത്തി​യി​രു​ന്നു.

ഒ​ന്ന​ര​ലി​റ്റ​ർ വീ​ത​മാ​ണ് വി​ല്പ​ന. ഒ​രു മ​ണി​ക്കൂ​റി​നു​ള​ളി​ൽ ത​ന്നെ ക​ള്ള് തീ​രു​ക​യും ഷാ​പ്പു​ക​ൾ അ​ട​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന് കൂ​ടു​ത​ൽ പേ​ർ​ക്ക് പെ​ർ​മി​റ്റ് ല​ഭി​ക്കും.​ക​രു​നാ​ഗ​പ്പ​ള്ളി റെ​യ്ഞ്ചി​ൽ 15 ഷാ​പ്പു​ക​ളാ​ണ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

അ​വ​രി​ൽ മി​ക്ക​വ​ർ​ക്കും ഇ​ന്ന് പെ​ർ​മി​റ്റ് കി​ട്ടും. അ​തോ​ടെ​ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ക​ള്ളി​ന്‍റെ അ​ള​വും കു​ടും. അ​തി​ർ​ത്തി​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കൊ​ണ്ടു​വ​രു​ന്ന ക​ള്ള് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ൽ സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മെ ഷാ​പ്പു​ക​ളി​ലെ​ത്തി​ക്കു​ക​യു​ള്ളു.

ഇ​ന്ന് കൂ​ടു​ത​ൽ ഷാ​പ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ എ​ക്സൈ​സ് സം​ഘം ക​ർ​ശ​ന നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ച്ച് ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണം പാ​ലി​ച്ചാ​ണ് ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ ലൈ​സ​ൻ​സു​ള്ള 32 ഷാ​പ്പു​ക​ൾ​ക്കും പെ​ർ​മി​റ്റ് ല​ഭി​ക്കു​ന്ന​തോ​ടെ പാ​ല​ക്കാ​ട്ടു നി​ന്ന് ജി​ല്ല​യി​ൽ വ​ൻ​തോ​തി​ൽ ക​ള്ളെ​ത്തും.

Related posts

Leave a Comment