യു​എ​ഇ​യി​ലെ ജോ​ലി​സ്ഥ​ല​ത്ത് നി​ന്ന് കു​ടും​ബ​വു​മാ​യി യെ​മ​നി​ൽ വ​ന്ന​ത് സൂ​ഫി​സം പ​ഠി​ക്കാ​നെ​ന്ന്..! “കാ​ണാ​താ​യ’ മ​ല​യാ​ളി യു​വാ​വിന്റെ ശബ്ദശന്ദേശം പുറത്ത്…

കാ​സ​ർ​ഗോ​ഡ്: യു​എ​ഇ​യി​ലെ ജോ​ലി​സ്ഥ​ല​ത്ത് നി​ന്ന് കു​ടും​ബ​വു​മാ​യി യെ​മ​നി​ലേ​ക്ക് ക​ട​ന്ന തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ബീ​റി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്ത്.

താ​ൻ യെ​മ​നി​ലേ​ക്ക് വ​ന്ന​ത് സൂ​ഫി​സ​വും അ​റ​ബി​ക്കും പ​ഠി​ക്കാ​നാ​ണെ​ന്നും യാ​ത്ര​യ്ക്ക് മ​റ്റ് ഉ​ദ്ദേ​ശ​ങ്ങ​ളി​ല്ലെ​ന്നും ഷ​ബീ​ർ വ്യ​ക്ത​മാ​ക്കി.

ത​രീം മേ​ഖ​ല​യി​ലെ ദാ​റു​ൽ മു​സ്ത​ഫ ക്യാ​ന്പ​സി​ലാ​ണ് താ​നു​ള്ള​തെ​ന്നും വി​സാ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ണ് യെ​മ​നി​ൽ എ​ത്തി​യ​തെ​ന്നും ഷ​ബീ​ർ അ​റി​യി​ച്ചു.

യെ​മ​നി​ൽ പോ​യ​ത് കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചാ​ണ്; ഇ​വ​രു​മാ​യി നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​റു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ഷ​ബീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഷ​ബീ​ർ, ഭാ​ര്യ റി​സ്വാ​ന, ഇ​വ​രു​ടെ നാ​ല് മ​ക്ക​ൾ എ​ന്നി​വ​രെ നാ​ല് മാ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്നും ഇ​വ​ർ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യെ​മ​നി​ലേ​ക്ക് ക​ട​ന്നെ​ന്നും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. കാ​സ​ർ​ഗോ​ഡ് പ​ട​ന്ന സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രും യെ​മ​നി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​ര​മു​ണ്ട്.

ഇ​ന്ത്യ​ക്കാ​ർ​ക്ക് യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ യെ​മ​നി​ലേ​ക്ക് ഇ​വ​ർ പോ​യ​ത് ഗൗ​ര​വ​മു​ള്ള വി​ഷ‍​യ​മാ​യി ക​ണ​ക്കാ​ക്കി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഷ​ബീ​റും കു​ടും​ബ​വും ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​കൃ​ഷ്ട​രാ​യി​യാ​ണ് യെ​മ​നി​ൽ എ​ത്തി​യ​തെ​ന്ന വാ​ദ​ത്തി​ന് ഇ​തു​വ​രെ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment