ടോ​ൾ ബൂ​ത്തുകൾ നി​ർ​ത്താ​നു​ള്ള സർക്കാർ തീ​രു​മാ​നം ആ​ശ്വാ​സ​കരമെന്ന് യാത്രക്കാർ

ഒ​റ്റ​പ്പാ​ലം: മാ​യ​ന്നൂ​ർ, ഷൊ​ർ​ണൂ​ർ ടോ​ൾ ബൂ​ത്തു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. ഷൊ​ർ​ണൂ​ർ-​ചെ​റു​തു​രു​ത്തി തീ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ഭാ​ര​ത​പു​ഴ​യ്ക്കു കു​റു​കേ നി​ർ​മി​ച്ച പാ​ല​ത്തി​ൽ ടോ​ൾ​ബൂ​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി പ​തി​റ്റാ​ണ്ടു​ക​ളാ​യി. പാ​ലം​നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യ തു​ക​യു​ടെ ഇ​ര​ട്ടി​യും അ​തി​ലേ​റെ​യും തു​ക ഇ​തി​ന​കം സ​മാ​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കു ക​ഴി​ഞ്ഞു.

എ​ന്നാ​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് കൈ​മാ​റി​യി​ട്ടു​ള്ള ടോ​ൾ ബൂ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​രു​ന്നി​ല്ല. നി​ശ്ച​യി​ച്ച കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞി​ട്ടും ടോ​ൾ​ബൂ​ത്തി​ൽ പി​രി​വ് ന​ട​ത്തു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ബൂ​ത്തി​ലെ പി​രി​വ് അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്ത​ത്. ഒ​റ്റ​പ്പാ​ലം, മാ​യ​ന്നൂ​ർ പാ​ല​ത്തി​ൽ മാ​യ​ന്നൂ​ർ ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ടോ​ൾ ബൂ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഈ ​ടോ​ൾ ബൂ​ത്തി​നെ​തി​രേ​യും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.

Related posts