തദ്ദേശീയരുടെ ടോൾ പ്രശ്നം ; സർക്കാരിന്‍റെ മൗനത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ പണിമുടക്ക്; സർവീസ് നിർത്തിവച്ച് ബസുകൾ

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ളി​ൽ ത​ദ്ദേ​ശീ​യ​രു​ടെ സൗ​ജ​ന്യ ഫാ​സ്ടാ​ഗ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന ജ​ന​കീ​യ പ​ണി​മു​ട​ക്ക് തു​ട​രു​ന്നു. രാ​വി​ലെ ആറു മു​ത​ലാ​ണ് പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​ഞ്ഞു.

പു​തു​ക്കാ​ട് കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് ഓ​ർ​ഡി​ന​റി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി.​സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ടു​ത​ലാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ര​ന്ത​ര​പ്പി​ള്ളി, ക​ല്ലൂ​ർ റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ധി​ക സ​ർ​വീ​സ് ന​ട​ത്താ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ൽ കു​റ​വാ​യി​രു​ന്നു. ബാ​ങ്കു​ക​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ജോ​ലി​ക്കെ​ത്തി​യ​ത്.

മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര മേ​ഖ​ല​യാ​യ പു​തു​ക്കാ​ടും വ​ര​ന്ത​ര​പ്പി​ള്ളി​യി​ലും ക​ട​ക​ൾ തു​റ​ക്കാ​ത്ത​ത് ഹ​ർ​ത്താ​ൽ പ്ര​തീ​തി​യാ​യി. മ​ല​യോ​ര മേ​ഖ​ല​യേ​യും പ​ണി​മു​ട​ക്ക് ബാ​ധി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ദു​രി​ത​ത്തി​ലാ​യി.

Related posts

Leave a Comment