പാലിയേക്കര ടോൾ പ്ലാസയിൽ ക്യൂ ​നീ​ണ്ടാ​ലും ടോ​ൾ ഈ​ടാ​ക്കും; ആറുവർഷംകൊണ്ട് പി​രി​ച്ച​ത് 570 കോ​ടി; പത്തുവർഷംകൂടി പിരിക്കും 

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ടോ​ൾ പ്ലാ​സ​യി​ൽ ടോ​ൾ ഫീ​സ് പി​രി​ക്കാ​ൻ താ​മ​സ​മു​ണ്ടാ​യാ​ൽ തു​റ​ന്നു​വി​ട​ണ​മെ​ന്ന നി​യ​മ​മി​ല്ലെ​ന്നു ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി. ടോ​ൾ പ്ലാ​സ​യി​ൽ മൂ​ന്നുമിനി​റ്റി​ലേ​റെ താ​മ​സ​മു​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ടോ​ൾ ഈ​ടാ​ക്കാ​തെ തു​റ​ന്നു​വി​ട​ണ​മെ​ന്നു ക​രാ​ർ വ്യ​വ​സ്ഥ​യി​ല്ല. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് 2010 ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്തി​നു ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലാ​ണ് ഈ ​വി​വ​രം. മ​ണ്ണു​ത്തി- ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക്കു ചെ​ല​വാ​യ തു​ക​യു​ടെ മു​ക്കാ​ൽ ഭാ​ഗ​വും ടോ​ൾ പി​രി​വി​ലൂ​ടെ ആ​റുവ​ർ​ഷ​ത്തി​ന​കം ക​രാ​ർ ക​ന്പ​നി കൈ​ക്ക​ലാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​നി​യും പ​ത്തുവ​ർ​ഷം ടോ​ൾ പി​രി​ക്കാ​മെ​ന്നാ​ണ് ക​രാ​ർ.

2012 ൽ ​പ​ണി പൂ​ർ​ത്തി​യാ​ക്കി​യ മ​ണ്ണു​ത്തി- ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യു​ടെ എ​സ്റ്റി​മേ​റ്റ് 910.28 കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​രാ​ർ ക​ന്പ​നി​ക്ക് 721.17 കോ​ടി രൂ​പ​യാ​ണു ചെ​ല​വാ​യത്. 2018 ഏ​പ്രി​ൽ 30 വ​രെ 569.51 കോ​ടി രൂ​പ ടോ​ൾ പി​രി​ച്ചുക​ഴി​ഞ്ഞു. 2028 ജൂ​ണ്‍ 21 വ​രെ ടോ​ൾപി​രി​വു തു​ട​രും. 2012 ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ ടോ​ൾ പി​രി​വു തു​ട​ങ്ങി​യ​താ​ണ്.

Related posts