പ​ണം കൊ​ടു​ത്തി​ട്ടും ത​ല്ലു​കൊ​ണ്ടു പോ​കു​ന്ന യാ​ത്ര​ക്കാര്‍!​ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ യാ​ത്ര​ക്കാ​ർ​ക്കു നേ​രെ​ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സ​ം; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പ​ണം കൊ​ടു​ത്തി​ട്ടും ത​ല്ലു​കൊ​ണ്ടു പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. അ​മി​ത​മാ​യി പ​ണം കൊ​ടു​ത്ത് ഫാ​സ്റ്റാ​ഗ് ട്രാ​ക്കി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ ദു​ര​നു​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഓ​ണ​ക്കാ​ല​ത്ത് മ​ല​യാ​ളി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്.

യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സം പു​റ​ത്താ​യി​ട്ടും പോ​ലീ​സും ക​ന്പ​നി അ​ധി​കൃ​ത​രും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തു​നി​യു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. കു​ടും​ബ​വു​മാ​യെ​ത്തി​യ ര​ണ്ട് കാ​റു​കാ​രാ​ണ് ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സ​ത്തി​ന് ഇ​ര​ക​ളാ​യ​ത്. ഫാ​സ്റ്റാ​ഗ് സ്ലി​പ്പ് പ​തി​ച്ച് ട്രാ​ക്കി​ലെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ത്താ​ണ് ടോ​ൾ ക​ന്പ​നി ജീ​വ​ന​ക്കാ​ര​ൻ ദേ​ഷ്യം തീ​ർ​ത്ത​ത്.

അ​ത്യാ​വ​ശ്യ​ത്തി​ന് ക​ട​ന്നു​പോ​കാ​ൻ​വേ​ണ്ടി എ​ടു​ക്കു​ന്ന ഫാ​സ്റ്റാ​ഗ് പാ​സ് ഉ​ണ്ടാ​യി​ട്ടും നീ​ണ്ട​നി​ര​യി​ൽ കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​വ​സാ​നം വ​രി​നി​ന്ന് പോ​കാ​നാ​ണു സെ​ക്യൂ​രി​റ്റി​ക്കാ​ര​ന്‍റെ ആ​ജ്ഞാ​പ​നം. വി​സ​മ്മ​തി​ച്ച യാ​ത്ര​ക്കാ​ര​ന്‍റെ കാ​റി​ന്‍റെ ചി​ല്ല് ഇ​ടി​ച്ച് ത​ക​ർ​ത്താ​ണ് സെ​ക്യൂ​രി​റ്റി​ക്കാ​ര​ൻ പ്ര​തി​കാ​രം തീ​ർ​ത്ത​ത്. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ ത​ല അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് ജീ​വ​ന​ക്കാ​ര​ന്‍റെ വ​ര​വ്, കൂ​ടെ അ​സ​ഭ്യ​വ​ർ​ഷ​വും.

ഫാ​സ്റ്റാ​ഗ് ട്രാ​ക്കി​ലെ തി​ര​ക്ക് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് യാ​ത്ര​ക്കാ​ര​നു​നേ​രെ ടൂ​ളു​മാ​യി ജീ​വ​ന​ക്കാ​ര​നെ​ത്തി ആ​ക്രോ​ശി​ച്ച​ത്. പ​ണം​കൊ​ടു​ത്ത് ത​ല്ലു​കൊ​ണ്ട് ടോ​ൾ പ്ലാ​സ ക​ട​ക്കു​ന്നു​പോ​കേ​ണ്ട ഗ​തി​കേ​ടാ​ണ് യാ​ത്ര​ക്കാ​രു​ടേ​ത്. ഇ​തി​നെ​തി​രെ പ​രാ​തി കൊ​ടു​ത്താ​ൽ പ​രാ​തി​ക്കാ​ര​നെ​തി​രെ കേ​സ് എ​ടു​ക്കു​ക​യാ​ണ് പോ​ലീ​സ് ചെ​യ്യു​ന്ന​തെ​ന്നാ​ണു യാ​ത്ര​ക്കാ​രു​ടെ ആ​രോ​പ​ണം.

Related posts