ത​ക്കാ​ളി​ക്ക് കിലോ 46 രൂ​പ! ക​ട​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി; മൂ​ന്ന് ക​ട​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി

ത​ളി​പ്പ​റ​മ്പ്: ജി​ല്ലാ ക​ള​ക്‌​ട​ര്‍ രൂ​പീ​ക​രി​ച്ച സം​യു​ക്ത പ​രി​ശോ​ധ​നാ​സ്‌​ക്വാ​ഡ് ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 13 ക​ട​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി.

ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ലെ മൊ​റാ​ഴ കൂ​ളി​ച്ചാ​ലി​ലെ സി​എ​സ് സ്റ്റോ​റി​ല്‍ ത​ക്കാ​ളി കി​ലോ​യ്ക്ക് 46 രൂ​പ​യ്ക്ക് വി​ല്‍​പ​ന ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ട​യു​ട​മ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്തു.

ക​ട​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി അ​വ​ശ്യ​വ​സ്തു നി​യ​മ​പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് സ​പ്ലൈ ഓ​ഫീ​സ​ര്‍ ടി. ​സു​രേ​ഷ് അ​റി​യി​ച്ചു.

മേ​ഖ​ല​യി​ലെ എ​ട്ട് ക​ട​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് ക​ട​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. പ​യ്യ​ന്നൂ​രി​ലെ മ​ണ്ടൂ​ര്‍, രാ​മ​പു​രം, വ​യ​ല​പ്ര, കൊ​വ്വ​പ്പു​റം, അ​ങ്ങാ​ടി, പ​യ്യ​ന്നൂ​ര്‍ തെ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ത്തു ക​ട​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലാ ക​ട​ക​ളി​ലും ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി.

വി​ല​വി​വ​ര​പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത ക​ട​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​സി. സ​പ്ലൈ ഓ​ഫീ​സ​ര്‍ പി. ​അ​നീ​ഷ്, എ​സ്‌​ഐ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​മാ​രാ​യ അ​ബ്ദു​ള്‍ സ​ലാം, പി.​വി. ക​ന​ക​ന്‍, താ​ലൂ​ക്ക് ഓ​ഫീ​സ് സൂ​പ്ര​ണ്ട് പി.​കെ. ഭാ​സ്‌​ക​ര​ന്‍, പ​യ്യ​ന്നൂ​ര്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ പി.​പി. സു​ധാ​ക​ര​ന്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ സു​ജ​യ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment