പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാൻ…! പുലിമരുകന്‍റെ മൂന്നാം വാർഷിക ദിനത്തിൽ ടോമിച്ചൻ മുളകുപാടം പുറത്തുവിട്ട മറ്റൊരു പ്രഖ്യാപനം ഏറ്റെടുത്ത് ആരാധകർ

പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകൻ എത്തിയിട്ട് മൂന്നുവർഷം. ബോക്സോഫീസിൽ വൻ വിജയം നേടി ആദ്യമായി ഒരു മലയാള സിനിമ നൂറുകോടി ക്ലബിലെത്തുന്ന റെക്കോഡ്  ഈ സിനമയ്ക്ക് തന്നെ.

സിനിമയുടെ വൻ നേട്ടത്തിന് പിന്നാലെ ആരാധകർ ഒന്നടങ്കം ചോദിച്ച ചോദ്യത്തിന് ഒടുവിൽ മറുപടിയായി. സിനിമയ്ക്ക് രണ്ടാം ഭാഗമെന്ന സൂചനയയില്ലെങ്കിലും ഇതേ കൂട്ടുകെട്ടിൽ മുളകുപ്പാടം ഫിലിംസ് നിർമാണത്തിൽ ഒരു സിനിമ പുറത്തിറങ്ങുമെന്നാണ്  മൂന്നാം വാർഷികത്തിൽ  ടോമിച്ചൻ മുളകുപാടം തന്‍റെ ഫേസ് ബുക്ക് പേജിലൂടെ പറയുന്നത്.

മലയാള സിനിമയിൽ ചരിത്രം കുറിച്ച പുലിമുരുകൻ മൂന്ന് വർഷം പിന്നിടുമ്പോൾ അങ്ങനെയൊരു ചിത്രം മലയാളികൾക്ക് സമ്മാനിക്കുവാൻ സാധിച്ചതിൽ ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ വളരെയേറെ അഭിമാനിതനാണ്യ. ഫേസ് ബുക്ക് പേജിന്‍റെ പൂർണരൂപം  വായിക്കാം….

Related posts