ആരോഗ്യവകുപ്പിന്‍റെ മിന്നൽ പരിശോധനയിൽ മിന്നൽ വേഗത്തിൽ നടപടിയും; വൃത്തിഹീനമായ  ഒരു ഹോട്ടൽ അടപ്പിച്ചു; എട്ടു ഹോട്ടലുകൾക്ക് നോട്ടീസ്

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ രാ​ത്രി​കാ​ല മി​ന്ന​ൽപ​രി​ശോ​ധ​ന​യി​ൽ ഒ​രു ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി. ഇ​ക്ക​ണ്ട​വാ​ര്യ​ർ റോ​ഡി​ലെ ഹോ​ട്ട​ൽ സു​ലൈ​മാ​നി​യാ​ണ് അ​ടു​ക്ക​ള വൃ​ത്തി​ഹീ​ന​മാ​ണെ​ന്നു ക​ണ്ട് അ​ട​പ്പി​ച്ച​ത്. കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള ജെ​സി കു​പ്പ, ഈ​സ്റ്റ് ഫോ​ർ​ട്ടി​ലെ മ​ല​ബാ​ർ ഹോ​ട്ട​ൽ എ​ന്നി​വ​ർ​ക്കു നോ​ട്ടീ​സ് ന​ല്കിയി​ട്ടു​ണ്ട്.

പ​രി​ശോ​ധ​നസ​മ​യ​ത്ത് ജെ​സി കു​പ്പ​യ്ക്ക് ലൈ​സ​ൻ​സ് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​വ​ർ​ക്കു ലൈ​സ​ൻ​സ് ഹാ​ജ​രാ​ക്കാ​ൻ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. സു​ലൈ​മാ​നി ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ൽ പെ​രു​ച്ചാ​ഴി മാ​ന്തി വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെതു​ട​ർ​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ടി​ച്ച​ത്.

പ​രി​ശോ​ധ​ന ന​ട​ത്തി​യ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ലെ​യും അ​ടു​ക്ക​ള​യി​ലെ ഫ്രീ​സ​റി​ൽ വെ​ജി​റ്റേ​റി​യ​ൻ, നോ​ണ്‍ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഒ​രു​മി​ച്ചുസൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ​ഴ​കി​യ​തും കേ​ടു​വ​ന്ന​തു​മാ​യ കോ​ഴി​യി​റ​ച്ചി, മീ​ൻ എ​ന്നി​വ ക​ണ്ടെ​ത്തി. ക​ാലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ, ഭ​ക്ഷ​ണ​ത്തി​ൽ ചേ​ർ​ക്കു​ന്ന കൃ​ത്രി​മനി​റം എ​ന്നി​വ​യും ചി​ല ഹോ​ട്ട​ലു​ക​ളി​ൽനി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഫു​ഡ് സേ​ഫ്റ്റി ക​മ്മീഷ​ണ​ർ ഡോ. ​ര​ത്ത​ൻ കേ​ൽ​ക്ക​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ മൂ​ന്നുദി​വ​സ​മാ​യി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ എ​ട്ടു ഹോ​ട്ട​ലു​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി. നാ​ലു ഹോ​ട്ട​ലു​ക​ൾ​ക്കു പി​ഴ​യും ചു​മ​ത്തി. 25വ​രെ പ​രി​ശോ​ധ​ന തു​ട​രും. ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​രാ​യ വി.​കെ. പ്ര​ദീ​പ്കു​മാ​ർ, കെ.​കെ. അ​നി​ല​ൻ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts