വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ടൂ​ര്‍ പു​റ​പ്പെ​ട്ട ബ​സ് കൊ​ച്ചി​യി​ല്‍ പി​ടി​യി​ല്‍ ! വേ​ണ്ട രേ​ഖ​ക​ള്‍ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല…

വ്യാ​ജ ന​മ്പ​ര്‍​പ്ലേ​റ്റ് ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി യാ​ത്ര പു​റ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ച്ചി​യി​ലേ​യ്ക്ക് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര​ക്ക് എ​ത്തി​യ സ്പാ​ര്‍​ടെ​ന്‍​സ് എ​ന്ന ബ​സാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

നി​കു​തി, ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍​ഷു​റ​ന്‍​സ് തു​ട​ങ്ങി​യ ഒ​രു രേ​ഖ​യു​മി​ല്ലാ​തെ​യാ​ണ് കെ​എ​ല്‍ 74 3303 ന​മ്പ​ര്‍ ടൂ​റി​സ്റ്റ് ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

എ​ല്ലാ രേ​ഖ​ക​ളു​മു​ള്ള മ​റ്റൊ​രു ടൂ​റി​സ്റ്റ് ബ​സി​ന്റെ ന​മ്പ​റി​ലാ​യി​രു​ന്നു ഈ ​ബ​സി​ന്റെ സ​ര്‍​വീ​സ്. യ​ഥാ​ര്‍​ത്ഥ ന​മ്പ​ര്‍ എ​ഴു​തി​യ​ത് മ​റ​ച്ച് രേ​ഖ​ക​ളു​ള്ള ബ​സി​ന്റെ കെ ​എ​ല്‍ 74 3915 എ​ന്ന ന​മ്പ​റി​ലാ​ണ് ബ​സ് ഓ​ടി​യ​ത്.

തി​രു​വ​ന്ത​പു​ര​ത്തെ സ്‌​കൂ​ളി​ല്‍ നി​ന്നു​ള്ള 45 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി കൊ​ച്ചി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ ബ​സ് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

28 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ അ​ട​ക്കം 31.5 ല​ക്ഷം രൂ​പ​ക്ക് ബ​സ് വാ​ങ്ങി​യ​താ​ണെ​ന്നാ​ണ് ഉ​ട​മ പ​റ​യു​ന്ന​ത്.

വ്യാ​ജ ന​മ്പ​റി​ലു​ള്ള ബ​സാ​ണെ​ന്ന് അ​റി​ഞ്ഞി​ല്ലെ​ന്നും പ​ണ​മി​ട​പാ​ട് തീ​രു​ന്ന മു​റ​ക്ക് രേ​ഖ​ക​ള്‍ ന​ല്‍​കാ​മെ​ന്ന് പ​ഴ​യ ഉ​ട​മ പ​റ​ഞ്ഞെ​ന്നു​മാ​ണ് ഇ​യാ​ള്‍ പ​റ​യു​ന്ന​ത്.

ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​റോ​ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തി​രി​ച്ചു പോ​കാ​ന്‍ മ​റ്റൊ​രു ബ​സ് ഏ​ര്‍​പ്പാ​ടാ​ക്കി​ക്കൊ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment