ആരും കാണത്തുമില്ല, വരിനിൽക്കുകയും വേണ്ട… വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി; പ്രതി ഉണ്ണികൃഷ്ണൻ ഓടി രക്ഷപ്പെട്ടു

ശ്രീ​ക​ണ്ഠ​പു​രം: നി​ടി​യേ​ങ്ങ​യി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 18 കു​പ്പി വി​ദേ​ശ​മ​ദ്യം ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ക​ണ്ഠ​പു​ര​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ നി​ടി​യേ​ങ്ങ​യി​ലെ എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ (44) നെ​തി​രേ കേ​സെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി​പി. ജ​നാ​ർ​ദ്ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ബി​ഗ്ഷോ​പ്പ​റി​ൽ ക്വാ​ർ​ട്ടേ​ഴ്സ് മു​റി​യി​ലാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. നാ​രാ​യ​ണ​ൻ, കെ.​ജി. മു​ര​ളീ​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​വി. വി​നോ​ദ്, ടി.​വി. മ​ധു, എം.​വി. അ​ഷ്റ​ഫ്, നി​ജി​ഷ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts