പാര്‍ക്കിംഗ് അനുവദിക്കില്ല എന്നു പറയുന്നത് ‘ബോലാ തരരര…’ പാടി; വ്യത്യസ്ഥമായ തരത്തില്‍ ട്രാഫിക് നിയന്ത്രണം നടത്തി ഉദ്യോഗസ്ഥന്‍;വീഡിയോ വൈറലാകുന്നു…

പോലീസില്‍ ഏറ്റവും ശ്രമകരമായ ജോലി ആര്‍ക്കെന്ന് ചോദിച്ചാല്‍ ട്രാഫിക് പോലീസ് എന്നായിരിക്കും ഉത്തരം. ഫലപ്രദമായി ട്രാഫിക്കിനെ നിയന്ത്രിക്കാന്‍ പ്രത്യേക വൈദഗ്ധ്യം വേണം. ഇപ്പോഴിതാ ചണ്ഡീഗഡിലുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ വ്യത്യസ്തമായ രീതിയാണ് പ്രയോഗിക്കുന്നത്. 1996-ല്‍ പുറത്തിറങ്ങിയ ദലെര്‍ മെഹന്ദിയുടെ ബോലോ തരരര എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ഈണത്തിലൊരു പാട്ടൊരുക്കിയാണ് ഇവിടെ പാര്‍ക്കിങ് അനുവദനീയമല്ല എന്ന സന്ദേശം നല്‍കുന്നത്. മൈക്കിലൂടെയാണ് പാട്ട്. ദലെര്‍ മെഹന്ദി തന്നെയാണ് ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പാട്ട് ജനങ്ങള്‍ക്ക് നിയമം പാലിക്കാന്‍ പ്രേരകമാക്കുന്നതില്‍ സന്തോഷമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്തായാലും സോഷ്യല്‍ ലോകം പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥനെ വീഡിയോ കണ്ടവരെല്ലാം പ്രശംസ കൊണ്ട് മൂടുകയാണ്. View this post on Instagram I am glad that my music is used by Traffic police to…

Read More

പോലീസ് നല്‍കിയ സമ്മാനം കൊണ്ട് വീട്ടിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി ! ഭാര്യയുടെ ചോദ്യം ചെയ്യല്‍ സഹിക്കാതെ യുവാവ് ചെയ്തത്…

നിയമലംഘനം നടത്തുന്ന ആളുകള്‍ക്ക് പോലീസിന്റെ വക ശിക്ഷ ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കഥ മാറി. നിയമം അനുസരിക്കുന്നതിന് പോലീസിന്റെ വക സമ്മാനവുമുണ്ട്. അങ്ങനെയാണ് യുവാവിന് ആ ചുവന്ന റോസപ്പൂവ് ലഭിക്കുന്നത്. എന്നാല്‍ റോസപ്പൂവുമായി യുവാവ് വീട്ടിലെത്തിയപ്പോള്‍ കഥ ആകെ മാറി റോസാപ്പൂവ് നല്‍കിയത് പൊലീസാണെന്ന് എത്ര പറഞ്ഞിട്ടും ഭാര്യ വിശ്വസിച്ചില്ല. ഒടുവില്‍ കാര്യങ്ങള്‍ ഭാര്യയെ ബോധ്യപ്പെടുത്താന്‍ തെളിവു തേടിയിറങ്ങേണ്ടി വന്നു ആ യുവാവിന്. സംഭവം ഇങ്ങനെ…റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ലഖ്‌നൗ പൊലീസ് സമ്മാനമായി റോസാപ്പൂവ് നല്‍കിയിരുന്നു. ഇക്കൂട്ടത്തിലൊന്ന് കിട്ടിയ യുവാവ് ആത്മനിര്‍വൃതിയോടെയാണ് വീട്ടിലെത്തിയത്. പക്ഷേ റോസപ്പൂവ് കണ്ട് ഭാര്യയ്ക്ക് സംശയം. ഇതോടെ അഭിനന്ദനം പ്രതീക്ഷിച്ച യുവാവ് പുലിവാല് പിടിച്ചു. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് യുവാവ് റോസപ്പൂവ് നല്‍കിയ പൊലീസുകാരനെ തേടി പുറപ്പെട്ടത്. പൊലീസുകാരനെ…

Read More

ഇതാണ് റോഡിന്റെ യഥാര്‍ഥ രാജകുമാരന്‍; കത്തിക്കാളുന്ന വെയിലില്‍ വാടുന്നവനല്ല തീയില്‍ കുരുത്ത ഈ പ്രിന്‍സ്

കോട്ടയം: പകല്‍ചൂട് 36 ഡിഗ്രിയിലേക്കു കടക്കുന്നു, വാഹനങ്ങളില്‍ വരുന്നവര്‍ പുറത്തേക്കു തലയിടാന്‍ പോലും മടിക്കുന്ന കൊടുംചൂട്, കാല്‍നടക്കാര്‍ എത്രയും വേഗം തണല്‍ പിടിക്കാന്‍ ആഞ്ഞുനടക്കുന്നു, തെരുവിലൂടെ കൂട്ടംകൂടി അലഞ്ഞിരുന്ന നായക്കൂട്ടങ്ങള്‍ പോലും പകല്‍ ചൂടു സഹിക്കാനാവാതെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു… എന്നാല്‍, തലയ്ക്കു മുകളില്‍ വെയിലിന്‍റെ തീയും കാല്‍ച്ചുവട്ടില്‍ ടാര്‍ പഴുത്ത തീച്ചൂളയും ആളുന്‌പോഴും അതൊന്നും മൈന്‍ഡ് ചെയ്യാതെ കോട്ടയം നഗരത്തില്‍ ഒരാള്‍ തന്‍റെ ജോലിത്തിരക്കിലാണ്. ചുട്ടുപഴുത്ത ടാര്‍ റോഡില്‍ കരിംവെയില്‍ തിളയ്ക്കുന്‌പോഴും വാഹനങ്ങളുടെ ചൂടും പുകയും ഉയരുന്‌പോഴും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന്‍റെയും കടത്തിവിടുന്നതിന്‍റെയും തിരക്കിലായിരിക്കും ഈ പോലീസ് ഓഫീസര്‍. ഇതു പ്രിന്‍സ് തോമസ്, കോട്ടയം നഗരത്തിലെ തിരക്കേറിയ പുളിമൂട് ജംഗ്ഷനിലൂടെ കടന്നുപോകുന്നവര്‍ ഒരു നിമിഷം ഈ പോലീസ് ഉദ്യോഗസ്ഥനെ നോക്കാതെ പോവില്ല, കത്തിക്കാളുന്ന വെയിലിലും അത്രയ്ക്ക് ആത്മാര്‍ഥതയോടെയാണു ഗ്രേഡ് എഎസ്‌ഐ ആയ പ്രിന്‍സിന്‍റെ ട്രാഫിക് ഡ്യൂട്ടി. പകലത്തെ…

Read More