അ​ന​ധി​കൃ​ത വെ​ബ്സൈ​റ്റു​ക​ളും ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ച്ച് ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യ​ൽ: ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ഐ​ആ​ർ​സി​ടി​സി

എ​സ്.​ആ​ർ.​ സു​ധീ​ർകു​മാ​ർ
കൊ​ല്ലം: ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്റ് ടൂ​റി​സം കോ​ർ​പറേ​ഷ​ൻ (ഐ​ആ​ർ​സി​ടി​സി).

അ​ന​ധി​കൃ​ത വെ​ബ്സൈ​റ്റു​ക​ൾ, ആ​പ്പു​ക​ൾ എ​ന്നി​വ വ​ഴി ഇ​ഷ്ട​ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യ​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​ത്ത​ര​ത്തി​ൽ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ടു​ത്തി​യ ഒ​മ്പ​ത് വെ​ബ്സൈ​റ്റു​ക​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​വും ഐ​ആ​ർ​സി​ടി​സി പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.

റെ​യി​ൽ റെ​സ്ട്രോ, റെ​യി​ൽ മി​ത്ര, ട്രാ​വ​ൽ ഖാ​ന, റെ​യി​ൽ മീ​ൽ, ഡി​ബ് റെ​യി​ൽ, ഖാ​ന ഓ​ൺ​ലൈ​ൻ, റെ​യി​ൽ​സ് ക​ഫേ, ട്രെ​യി​ൻ മീ​ൽ​സ്, ഫു​ഡ് ഓ​ൺ ട്രാ​ക്ക് എ​ന്നീ വെ​ബ് സൈ​റ്റു​ക​ളെ​യാ​ണ് ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​ന​ധി​കൃ​ത ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഈ ​വെ​ബ്സൈ​റ്റു​ക​ളെ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ശ്ര​യി​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം.

വ​ണ്ടി​ക​ളി​ൽ മോ​ശം നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം അ​മി​ത നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു എ​ന്ന വ്യാ​പ​ക ആ​ക്ഷേ​പ​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ബ്സൈ​റ്റു​ക​ൾ​ക്ക് പേ​ര് ന​ൽ​കി​യി​ട്ടു​ള്ള​ത്.

യാ​ത്ര​ക്കാ​ർ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​വും ഇ​താ​ണ്. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് എ​ന്ന് ക​രു​തി​യാ​ണ് മി​ക്ക​വ​രും ഇ​തി​ലൂ​ടെ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് വ​ഞ്ചി​ത​രാ​കു​ന്ന​ത്.

യാ​ത്രി​ക​ർ​ക്ക് ഗു​ണ​നി​ല​വാ​ര​വും ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കി​യു​ള്ള ഇ​ഷ്ട ഭ​ക്ഷ​ണം ഇ​ഷ്ട​മു​ള്ള റെ​സ്റ്ററന്‍റുക​ളി​ൽ നി​ന്ന് വാ​ങ്ങാ​ൻ ഐ​ആ​ർ​സി​ടി​സി​യു​ടെ ഇ- ​കാ​റ്റ​റിം​ഗ് സം​വി​ധാ​നം വ​ഴി ക​ഴി​യും.

മാ​ത്ര​മ​ല്ല പ്ര​ധാ​ന​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ളി​ൽ എ​ല്ലാം ഐ​ആ​ർ​സി​ടി​സി​യു​ടെ കാ​ന്‍റീൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മെ​ച്ച​പ്പെ​ട്ട വെ​ജി​റ്റേ​റി​യ​ൻ – നോ​ൺ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം ഇ​വി​ടെ​യും ല​ഭ്യ​മാ​ണ്. ഈ ​ഭ​ക്ഷ​ണ​വും ഓ​ൺ​ലൈ​ൻ വ​ഴി ഓ​ർ​ഡ​ർ ചെ​യ്താ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ട്രെ​യി​നു​ക​ളി​ൽ ല​ഭി​ക്കും.

Related posts

Leave a Comment