​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന ജ​നാ​ധി​പ​ത്യ വി​രു​ദ്ധം; ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്ക് സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​എ​സ്‌ഡി​എ​സ് ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ലേ​ക്ക്


കോ​ട്ട​യം: പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ​ര്‍​ക്ക് തൊ​ഴി​ല്‍-​വി​ദ്യാ​ഭ്യാ​സ-​അ​ധി​കാ​ര മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ര​ണ്ടാം​ഘ​ട്ട പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് ചേ​ര​മ സാം​ബ​വ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് സൊ​സൈ​റ്റി (സി​എ​സ്ഡി​എ​സ്) സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ്.

ജ​നു​വ​രി 15 മു​ത​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജി​ല്ല​ത​ല പ്ര​ചാ​ര​ണ ജാ​ഥ​ക​ളും ജ​നു​വ​രി 29 ന് ​സെ​ക്ര​ട്ട​റി​യെ​റ്റ് മാ​ര്‍​ച്ചും ന​ട​ക്കും. പാ​ര്‍​ലി​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍​ക്കും നി​യ​മ​സം​ഭ അം​ഗ​ങ്ങ​ള്‍​ക്കും നി​വേ​ദ​ന​വും സ​മ​ര്‍​പ്പി​ക്കും.

ജാ​തി സെ​ന്‍​സ​സ് രാ​ജ്യ​വാ​പ​ക​മാ​യി ന​ട​ത്തു​വാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും ഒ​രു രാ​ജ്യം ഒ​രു തി​ര​ഞ്ഞെ​ടു​പ്പ് എ​ന്നു പ​റ​യു​ന്ന​വ​ര്‍ തു​ല്യ നീ​തി​യെ പ​റ്റി​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സി​എ​സ്ഡി​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​വ​ര​ണ​ത്തി​നെ​തി​രേ എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. എ​ന്‍​എ​സ്എ​സ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​വ​രു​ന്ന ഫ​ണ്ടു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​യ്യ​ന്‍​കാ​ളി​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി അ​ധി​ക്ഷേ​പി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​യാ​ഞ്ഞ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​നെ​തി​രേ ന​ട​ന്ന അ​യി​ത്ത ആ​ച​ര​ണം ന​വോ​ത്ഥാ​ന കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​യെ​ന്നും ക്യാ​മ്പി​ല്‍ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment