ഇ​വ​രെ ഇ​നി ട്രെ​യി​നി​ൽ ക​യ​റ്റ​രു​ത്… ട്രെ​യി​നി​നു​ള്ളി​ൽ സാ​ൻ​ഡ്‌​വി​ച്ച് ഉ​ണ്ടാ​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ വീ​ഡി​യോ വൈ​റ​ൽ: പി​ന്നാ​ലെ വി​മ​ർ​ശ​നം

ട്രെ​യി​ൻ യാ​ത്ര​യി​ൽ യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത് ര​ണ്ട് കാ​ര്യ​ങ്ങ​ളി​ലാ​ണ്. ഒ​ന്ന് ഭ​ക്ഷ​ണം, ര​ണ്ട് ബാ​ത്റൂം. ഇ​വ ര​ണ്ടും യാ​ത്ര​യി​ൽ പ്ര​യാ​സ​മാ​ണെ​ങ്കി​ൽ പി​ന്നെ ക​ഥ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ.

ട്രെ​യി​നി​നു​ള്ളി​ൽ കെ​റ്റി​ലി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യ യാ​ത്ര​ക്കാ​രു​ടെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. പി​ന്നാ​ലെ ധാ​രാ​ളം വി​മ​ർ​ശ​ന​ങ്ങ​ളും വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു കു​ടും​ബം ട്രെ​യി​നി​നു​ള്ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. എ​ന്നാ​ൽ ക​റ​ണ്ടോ, ഗ്യാ​സോ ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണ് കു​ടും​ബം ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യ​ത്. അ​തി​നാ​ൽ​ത്ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​നു വ​ലി​യ കൈ​യ​ടി ആ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്.

സാ​ൻ​ഡ്‌​വി​ച്ചാ​ണ് അ​വ​ർ ഉ​ണ്ടാ​ക്കി​യ​ത്. ബ്രെ​ഡും ധാ​രാ​ളം സോ​സു​ക​ളും അ​രി​ഞ്ഞ പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ത്ത് അ​വ​ർ സാ​ൻ​ഡ്‌​വി​ച്ചാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ത​ക്കാ​ളി​യും ക​ക്കി​രി​യും സ​വോ​ള​യു​മെ​ല്ലാം അ​വ​ർ ട്രെ​യി​നി​നു​ള്ളി​ൽ‌​വ​ച്ച് അ​രി​യു​ന്ന​ത് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. പ​ച്ച നി​റ​ത്തി​ലു​ള്ള ച​ട്നി അ​വ​ർ‌ ബ്രെ​ഡി​ൽ തേ​ച്ച​ശേ​ഷം അ​രി​ഞ്ഞ പ​ച്ച്ക്ക​റി​ക​ൾ ബ്രെ​ഡി​നു​ള്ളി​ൽ വ​യ്ക്കു​ന്നു. ഞൊ​ടി​യി​ട​യി​ൽ സാ​ൻ​ഡ്‌​വി​ച്ച് റെ​ഡി.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ കു​ടും​ബ​ക്കാ​രു​ടെ ഐ​ഡി​യ​യെ അ​ഭി​ന​ന്ദി​ച്ച് ധാ​രാ​ളം ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. യാ​ത്രാ​വേ​ള​യി​ൽ ഗ്യാ​സോ ക​റ​ണ്ടോ ഉ​പ​യോ​ഗി​ക്കാ​തെ പെ​ട്ടെ​ന്ന് ത​യാ​റാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ക്കാ​രെ ട്രെ​യി​നി​ൽ നി​ന്നു​ത​ന്നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് വ​ന്ന​വ​രും കു​റ​വ​ല്ല.

 

Related posts

Leave a Comment