സ്പാ-മസാജിംഗ് സെന്‍ററുകളുടെ മറവിൽ അനാശാസ്യം; പ്രവർത്തനം ഉന്നതരുടെ അറിവോടെ

‌കോ​ട്ട​യം: ലൈ​സ​ന്‍​സി​ല്ലാ​തെ സ്പാ ​മ​സാ​ജിം​ഗ് സെ​ന്‍റ​റു​ക​ള്‍ കൂ​ണു​പോ​ലെ മു​ള​യ്ക്കു​മ്പോ​ഴും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​ര്‍ ക​ണ്ണ​ട​യ്ക്കു​ന്നു. ന​ഗ​ര​ങ്ങ​ളി​ലും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലു​മു​ള്ള മ​സാ​ജിം​ഗ് സെ​ന്‍ററു​ക​ളി​ല്‍ പ​ല​തും അ​നാ​ശാ​സ്യകേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി​യാ​ണ്. പോ​ലീ​സു​കാ​രു​ൾപ്പെടെയുള്ളവരുടെ അ​റി​വോ​ടെ​യാ​ണ് ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം.​ ന​ഗ​ര​ത്തിനു പു​റ​മേ ജി​ല്ല​യു​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളിലെ​യും പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി സ്പാ​-മ​സാ​ജ്-വെ​ല്‍​നെ​സ് കേ​ന്ദ്ര​ങ്ങ​ള്‍ മാ​റി.

ത​ട്ടി​ക്കൂ​ട്ട് സ്പാ​ക​ളു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ല​ഹ​രി ഇ​ട​പാ​ടു​ക​ളും കു​റെ​ക്കാ​ല​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. ക്രോ​സ് മ​സാ​ജിം​ഗ് അ​ട​ക്കം സേ​വ​ന​ങ്ങ​ള്‍ കാ​ട്ടി​യു​ള്ള പ​ര​സ്യ​ങ്ങ​ളും ന​ഗ​ര​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ണാം. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളും ന​ല്‍​കും. ന​ട​ത്തി​പ്പു​കാ​രു​ടെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളാ​ണ് തു​ണ. ദി​വ​സ​വും ല​ക്ഷ​ങ്ങ​ളാ​ണ് ഇ​വി​ടെ വ​രു​മാ​നം.

സ്പാ ​സെ​ന്‍ററിന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം മ​സാ​ജിം​ഗി​ന് പു​റ​മേ മ​റ്റ് ചി​ല സേ​വ​ന​ങ്ങ​ളാ​ണ്. മ​സാ​ജ് ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ടി​പ്പ് കൊ​ടു​ക്ക​ണം. ടി​പ്പി​ന് അ​നു​സ​രി​ച്ചാ​ണ് കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍. സ​മീ​പ ജി​ല്ല​ക​ളി​ലേ​ത് പോ​ലെ ഹ​ണി ട്രാ​പ്പോ, ബ്ളാ​ക്ക് മെ​യി​ലിം​ഗോ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​ന​ധി​കൃ​ത സ്പാ​-വെ​ല്‍​നെ​സ് കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​ക്കു​ന്ന “ചീ​ത്ത​പ്പേ​ര്’ ന​ന്നാ​യി ന​ട​ത്തു​ന്ന ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളേ​യും ബാ​ധി​ക്കു​ന്നു എ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്.​

ലൈ​സ​ന്‍​സി​ല്ല, ഡോ​ക്ട​ര്‍​മാ​രും അം​ഗീ​കൃ​ത മ​സാ​ജ​ര്‍​മാ​രു​മി​ല്ല. പ​ക്ഷേ, ഒ​രി​ട​ത്തും പ​രി​ശോ​ധ​ന​യി​ല്ല. അ​ന്യ സം​സ്ഥാ​ന​ത്തി​ല്‍ നി​ന്നു​ള്ള വ​നി​ത​ക​ള​ട​ക്കം സ്പാ ​സെ​ന്‍ററു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രി​ല്‍ പ​ല​രും ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ മൂ​ക്കി​ന്‍ തു​മ്പി​ലും അ​ന​ധി​കൃ​ത സ്പാ​ക​ളു​ണ്ടെ​ങ്കി​ലും ന​ടപ​ടിയി​ല്ല.

Related posts

Leave a Comment