യാത്രയ്ക്കിടെ പല തരത്തിലുള്ള ആളുകളെ നമ്മൾ കാണാറുണ്ട്. അപരിചിതരാണെങ്കിലും അവരിൽ പലരോടും ചില യാത്രകളിൽ ചങ്ങാത്തം കൂടുന്നവരുണ്ട്. ചിലരോടൊക്കെ ചില യാത്രകളിൽ വഴക്ക് ഇടേണ്ടി വരാറുണ്ട്. അത്തരത്തിലൊരു വഴക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ ആണ് സംഭവം.
ട്രെയിനിലെ സീറ്റിൽ കാല് കയറ്റിവച്ചതിനെ ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ തർക്കം ഉണ്ടാകുന്നു. അവസാനം വാഗ്വാദങ്ങൾ അവസാനിച്ചതാകട്ടെ അടിയിലും. ട്രെയിനിലെ സീറ്റ് യാത്രക്കാർക്ക് ഇരിക്കാനുള്ളതാണ്. കാൽ കയറ്റി വയ്ക്കാനുള്ളതല്ലെന്ന് പറഞ്ഞ് യാത്രക്കാരിൽ ഒരാൾ മറ്റൊരു യാത്രികനെ മുഖത്ത് അടിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വീഡിയോ വൈറലായതോടെ അടി കൊണ്ടവനേയും കൊടുത്തവനേയുമൊക്കെ പിന്തുണച്ച് ധാരാളം ആളുകൾ രംഗത്തെത്തി. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആരും പെരുമാറരുതെന്ന് പറഞ്ഞ് ഒരു കൂട്ടർ രംഗത്തെത്തിയപ്പോൾ കൈയാങ്കളി പാടില്ലന്ന് പറഞ്ഞ് മറ്റൊരു കൂട്ടർ ഇപ്പുറത്തും വന്നു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
